അഗളി : അട്ടപ്പാടി താവളം ഫെറോനക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബയുണിറ്റ് ഭാരവാഹികൾക്കായി കുടുംബക്കൂട്ടായ്മയെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ഫെറോന വികാരി ഫാ. ജോസ് ആലക്കക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപത ഫാ.അപ്പസ്തോലേറ്റ് ഡയറക്ടറും രൂപതക്ക് കീഴിലുള്ള സ്റ്റാർസ് അക്കാദമി ഡയറക്ടറുമായ ഫാ.അരുണ്‍ കലമറ്റത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലരും സൈക്കോളജിസ്റ്റുമായ ബ്രിസ്റ്റോ പ്രൊ ലൈഫിനെ ആസ്പതമാക്കി പ്രഭാഷണം നടത്തി. സ്റ്റാർസ് അംഗങ്ങളായ എയ്ഞ്ചൽ പിസി,റോണ ജോസ്, പ്രീതിൻ പീറ്റർ, ജോഷ്ന ജോസ് എന്നിവർ പ്രസംഗിച്ചു. താവളം ഫെറോന കുടുംബകൂട്ടായ്മ ഭാരവാഹികളായി ജോണ്സണ് വിലങ്ങു പാറ ത്രിത്വമല(പ്രസിഡന്റ് ), ലിബി ചാക്കോ കാരറ (വൈസ് പ്രസിഡന്റ് ), ഫ്രാൻസിസ് മണിയങ്കേരി ജെല്ലിപ്പാറ (സെക്രട്ടറി ), കെസിയ ഷിജോ താവളം ( ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.