ഉ​പ്പു​സ​ത്യാ​ഗ്ര​ഹ പ​ദ​യാ​ത്ര അ​നു​സ്മ​ര​ണം

12:30 AM Apr 19, 2021 | Deepika.com
പാ​ല​ക്കാ​ട് : കൊ​റോ​ണ കാ​ലം ഉ​യ​ർ​ത്തു​ന്ന പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ഗാ​ന്ധി മാ​ർ​ഗ​ത്തി​ലൂ​ടെ മാ​ത്ര​മെ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നു വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
അ​ക​ത്തേ​ത​റ ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​പ്പു​സ​ത്യാ​ഗ്ര​ഹ പ​ദ​യാ​ത്ര അ​നു​സ്മ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ വി.​സി.​ക​ബീ​ർ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ മു​ൻ എം​എ​ൽ​എ കെ.​എ.​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ർ​വ്വോ​ദ​യ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ പു​തു​ശ്ശേ​രി ശ്രീ​നി​വാ​സ​ൻ, സ​ർ​വ്വോ​ദ​യ മ​ണ്ഡ​ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ള​യോ​ടി വേ​ണു​ഗോ​പാ​ല​ൻ, ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​വ ബൈ​ജു​വ​ട​ക്കു​ന്പു​റം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​മു​ര​ളീ​ധ​ര​ൻ, ഹ​രി​ഗോ​വി​ന്ദ​ൻ.​പി, വി.​രാ​മ​ച​ന്ദ്ര​ൻ, മു​ണ്ടൂ​ർ രാ​മ​കൃ​ഷ്ണ​ൻ, ടി.​ദേ​വ​ൻ, ഗീ​ത​ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.