വണ്ടിത്താവളം : ചെന്പംപ്പൊട്ട പാതയുടെ മധ്യഭാഗത്തുണ്ടായ ഗർത്തങ്ങൾ മൂലം ഇരുചക്ര വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നതു പതിവായി.
അയ്യൻവീട്ടുചള്ള പോക്കറ്റ് റോഡിൽ നിന്നും പ്രധാന പാതയിലേക്ക് കയറി വരുന്ന സ്ഥലത്താണ് ഗർത്തമുള്ളത്. മുൻപ് ഈ സ്ഥലത്ത് വേന്പ്ര സ്വദേശിയായ മധ്യവയസ്കൻ വാഹന അപകടത്തിൽ മരണപ്പെട്ടിരുന്നു.
ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ചാണ് മരണം സംഭവിച്ചത്. അപകടം നടന്നത് പകൽ സമയത്തായിരുന്നു. ടാങ്കർ ലോറിയും ഒരു പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഇരു ഡ്രൈവർമാർക്കും കാലിൽ പരിക്കേറ്റിരുന്നു.
ഇരു വാഹങ്ങളുടെയും മുൻഭാഗം ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്നു നശിച്ചു. അപകടം രാത്രി സമയത്താണുണ്ടായത്.
ഇതു കൂടാതെ വാഹനം നേർക്കുനേർ കൂട്ടിയിടിച്ച് മറ്റു അപകടങ്ങളും ഈ സ്ഥലത്ത് നടന്നു കഴിഞ്ഞു. കിഴക്കുഭാഗത്തു കയറ്റം കയറി വരുന്ന വാഹനങ്ങൾ റോഡിന്റെ മധ്യഭാഗത്തെ തുടർ ഗർത്തങ്ങൾ കണ്ട് വാഹനം പെട്ടെന്ന് വെട്ടി തിരിക്കുന്പോഴാ ണ് എതിർവശത്തെ വാഹനവുമായി കുട്ടിയിടിക്കുന്നത്.
മഴ ചാറിയാൽ ഗർത്തങ്ങളൽ വെള്ളം നിറയും ഈ സമയത്ത് ഗർത്തത്തിന്റെ അപകടാസ്ഥ തിരിച്ചറിയാൻ കഴിയാതെയാണ് അപകങ്ങൾ ഉണ്ടാവുന്നത്.
സ്ഥലത്ത് അപകടാവസ്ഥ തിരിച്ചറിയാൻ സഹായിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും ഇല്ല. അടിയന്തരമായി സഞ്ചാര ഭീഷണിയുള്ള റോഡിലെ ഗർത്തങ്ങൾ സുരക്ഷിതമായി മൂടണമെന്നതും യാത്രക്കാരുടെ അടിയന്തര ആവശ്യമായിട്ടുണ്ട്.
ചെന്പൻപ്പൊട്ട റോഡിലെ കുഴികൾ വാഹനങ്ങൾക്കു അപകടക്കെണി
12:30 AM Apr 19, 2021 | Deepika.com