+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ന്പ​ൻ​പ്പൊ​ട്ട റോ​ഡി​ലെ കുഴികൾ വാ​ഹ​ന​ങ്ങ​ൾ​ക്കു അ​പ​ക​ട​ക്കെ​ണി

വ​ണ്ടി​ത്താ​വ​ളം : ചെ​ന്പം​പ്പൊ​ട്ട പാ​ത​യു​ടെ മ​ധ്യ​ഭാ​ഗ​ത്തു​ണ്ടാ​യ ഗ​ർ​ത്ത​ങ്ങ​ൾ മൂ​ലം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നതു പതിവായി.അ​യ്യ​ൻ​വീ​ട്ടു​ച​ള്ള പോ​ക്ക​റ്റ്
ചെ​ന്പ​ൻ​പ്പൊ​ട്ട റോ​ഡി​ലെ കുഴികൾ  വാ​ഹ​ന​ങ്ങ​ൾ​ക്കു അ​പ​ക​ട​ക്കെ​ണി
വ​ണ്ടി​ത്താ​വ​ളം : ചെ​ന്പം​പ്പൊ​ട്ട പാ​ത​യു​ടെ മ​ധ്യ​ഭാ​ഗ​ത്തു​ണ്ടാ​യ ഗ​ർ​ത്ത​ങ്ങ​ൾ മൂ​ലം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നതു പതിവായി.
അ​യ്യ​ൻ​വീ​ട്ടു​ച​ള്ള പോ​ക്ക​റ്റ് റോ​ഡി​ൽ നി​ന്നും പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് ക​യ​റി വ​രു​ന്ന സ്ഥ​ല​ത്താ​ണ് ഗ​ർ​ത്ത​മു​ള്ള​ത്. മു​ൻ​പ് ഈ ​സ്ഥ​ല​ത്ത് വേ​ന്പ്ര സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ൻ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.
ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന​ത് പ​ക​ൽ സ​മ​യ​ത്താ​യി​രു​ന്നു. ടാ​ങ്ക​ർ ലോ​റി​യും ഒ​രു പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ഇ​രു ഡ്രൈ​വ​ർ​മാ​ർ​ക്കും കാ​ലി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.
ഇ​രു വാ​ഹ​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗം ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു ന​ശി​ച്ചു. അ​പ​ക​ടം രാ​ത്രി സ​മ​യ​ത്താ​ണു​ണ്ടാ​യ​ത്.
ഇ​തു കൂ​ടാ​തെ വാ​ഹ​നം നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച് മ​റ്റു അ​പ​ക​ട​ങ്ങ​ളും ഈ ​സ്ഥ​ല​ത്ത് ന​ട​ന്നു ക​ഴി​ഞ്ഞു. കി​ഴ​ക്കു​ഭാ​ഗ​ത്തു ക​യ​റ്റം ക​യ​റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ തു​ട​ർ ഗ​ർ​ത്ത​ങ്ങ​ൾ ക​ണ്ട് വാ​ഹ​നം പെ​ട്ടെ​ന്ന് വെ​ട്ടി തി​രി​ക്കു​ന്പോ​ഴാ ണ് ​എ​തി​ർ​വ​ശ​ത്തെ വാ​ഹ​ന​വു​മാ​യി കു​ട്ടി​യി​ടി​ക്കു​ന്ന​ത്.
മ​ഴ ചാ​റി​യാ​ൽ ഗ​ർ​ത്ത​ങ്ങ​ള​ൽ വെ​ള്ളം നി​റ​യും ഈ ​സ​മ​യ​ത്ത് ഗ​ർ​ത്ത​ത്തി​ന്‍റെ അ​പ​ക​ടാ​സ്ഥ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ​യാ​ണ് അ​പ​ക​ങ്ങ​ൾ ഉ​ണ്ടാ​വു​ന്ന​ത്.
സ്ഥ​ല​ത്ത് അ​പ​ക​ടാ​വ​സ്ഥ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും ഇ​ല്ല. അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര ഭീ​ഷ​ണി​യു​ള്ള റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി മൂ​ട​ണ​മെ​ന്ന​തും യാ​ത്ര​ക്കാ​രു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​യി​ട്ടു​ണ്ട്.