വിലയില്ല; മു​ത​ല​മ​ട​യി​ലെ മാ​ങ്ങാ​ക​ർ​ഷ​ക​ർ ദുരിതത്തിൽ

12:30 AM Apr 19, 2021 | Deepika.com
കൊ​ല്ല​ങ്കോ​ട് : വി​പ​ണി​യും വി​ല​യും ഇ​ല്ല മു​ത​ല​മ​ട​യി​ലെ മാ​ങ്ങ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. സ​ർ​ക്കാ​ർത​ല സം​ഭ​ര​ണ​വും സം​സ്ക​ര​ണ​വും വേ​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​വും ന​ട​പ്പി​ലാ​യി​ല്ല . 2500 ഓ​ളം ഹെ​ക്ട​റി​ലാ​ണ് കേ​ര​ള​ത്തി​ലെ മാ​ങ്കോ സി​റ്റി​യാ​യ മു​ത​ല​മ​ട​യി​ൽ മാ​വ് കൃ​ഷി ന​ട​ത്തു​ന്ന​ത്. ബ​ങ്കനാപി​ള്ളി, സി​ന്ദൂ​രം , നീ​ലം, കി​ളി​മൂ​ക്ക​ൻ , അ​ൽ​ഫോ​ണ്‍​സ തു​ട​ങ്ങി​യ വി​പ​ണി മൂ​ല്യ​മു​ള്ള ഇ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​ൻ വി​പ​ണി​ക​ളി​ലേ​ക്കും വി​ദേ​ശ​ങ്ങ​ളി​ലേ​ക്കും ക​യ​റ്റി അ​യ​ച്ച് ലാ​ഭം നേ​ടി​യ ക​ർ​ഷ​ക​രാ​ണ് ഇ​പ്പോ​ൾ വി​പ​ണി​യും വി​ല​യു​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം ആ​ദ്യ​ത്തെ മാ​ന്പൂ​ക്ക​ൾ ക​രി​ഞ്ഞു പോ​യ​താ​ണ് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യ​ത്. ര​ണ്ടാ​മ​തു​ണ്ടാ​യ പൂ​വും മാ​ങ്ങ​യും ഓ​ഫ് സീ​സ​ണി​ലാ​യ​താ​ണ് വി​പ​ണി ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. മു​ത​ല​മ​ട​യി​ൽ സം​ഭ​ര​ണ സം​സ്ക​ര​ണ ശാ​ല​ക​ൾ സ​ർ​ക്കാ​റി​ന് കീ​ഴി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം ഇ​തു​വ​രെ​യും ന​ട​പ്പി​ലാ​യി​ട്ടി​ല്ല.