കൊല്ലങ്കോട് : വിപണിയും വിലയും ഇല്ല മുതലമടയിലെ മാങ്ങ കർഷകർ ദുരിതത്തിൽ. സർക്കാർതല സംഭരണവും സംസ്കരണവും വേണമെന്ന കർഷകരുടെ ആവശ്യവും നടപ്പിലായില്ല . 2500 ഓളം ഹെക്ടറിലാണ് കേരളത്തിലെ മാങ്കോ സിറ്റിയായ മുതലമടയിൽ മാവ് കൃഷി നടത്തുന്നത്. ബങ്കനാപിള്ളി, സിന്ദൂരം , നീലം, കിളിമൂക്കൻ , അൽഫോണ്‍സ തുടങ്ങിയ വിപണി മൂല്യമുള്ള ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഉത്തരേന്ത്യൻ വിപണികളിലേക്കും വിദേശങ്ങളിലേക്കും കയറ്റി അയച്ച് ലാഭം നേടിയ കർഷകരാണ് ഇപ്പോൾ വിപണിയും വിലയുമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ആദ്യത്തെ മാന്പൂക്കൾ കരിഞ്ഞു പോയതാണ് കർഷകർക്ക് വിനയായത്. രണ്ടാമതുണ്ടായ പൂവും മാങ്ങയും ഓഫ് സീസണിലായതാണ് വിപണി നഷ്ടപ്പെടാൻ ഇടയാക്കിയത്. മുതലമടയിൽ സംഭരണ സംസ്കരണ ശാലകൾ സർക്കാറിന് കീഴിൽ നടപ്പിലാക്കണമെന്ന കർഷകരുടെ ആവശ്യം ഇതുവരെയും നടപ്പിലായിട്ടില്ല.