കുടിവെള്ള പൈപ്പുപൊട്ടി വെള്ളം ഒഴുകി റോഡു തകർന്നു
12:30 AM Apr 19, 2021 | Deepika.com
വടക്കഞ്ചേരി: കുടിവെള്ള പൈപ്പ്പൊട്ടി വെള്ളം ഒഴുകി റോഡ് തകർന്നു. പാളയം കരിപ്പാലി റോഡിൽ പാളയം പുഴ പാലത്തിനടുത്താണ് വെള്ളം ഒഴുകി റോഡ് തകരുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ ഇത്തരത്തിൽ വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളേറെയായെങ്കിലും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് പരാതി.പൊതുവെ ഈ റോഡിനോട് അവഗണനയാണെപ്പോഴും. വടക്കഞ്ചേരി ടൗണിലെ അഴുക്കുചാലുകൾ കോരിയപ്പോൾ മാലിന്യങ്ങളെല്ലാം തള്ളിയത് പാളയം പാലത്തിനടുത്ത് റോഡ് വക്കിലായിരുന്നു. എല്ലാ മഴക്കാലങ്ങളിലും റോഡിലെ രണ്ട് പാലങ്ങളും മുങ്ങി ഗതാഗതം സ്തംഭിക്കുന്ന സ്ഥിതി തുടരുന്പോഴും പാളയം, കരിപ്പാലി പാലങ്ങൾ ഉയർത്തി പുതുക്കി പണിയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.