+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഴ​ക്കൊ​പ്പ​മെ​ത്തി​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു

മം​ഗ​ലം​ഡാം: വേ​ന​ൽ​മ​ഴ​ക്കൊ​പ്പ​മെ​ത്തി​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു. പൊ​ൻ​ക​ണ്ടം റോ​ഡി​ൽ നെ​ല്ലി​ക്ക​ൽ ആ​ന്‍റ​ണി ഈ​നാ​ശു (ജോ​യി) വി​ന്‍റെ പു​തു​താ​യി നി​ർ​മ്മി​ച്ച വീ​ടി​ന്‍റ
മ​ഴ​ക്കൊ​പ്പ​മെ​ത്തി​യ ഇ​ടി​മി​ന്ന​ലി​ൽ  വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു
മം​ഗ​ലം​ഡാം: വേ​ന​ൽ​മ​ഴ​ക്കൊ​പ്പ​മെ​ത്തി​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു. പൊ​ൻ​ക​ണ്ടം റോ​ഡി​ൽ നെ​ല്ലി​ക്ക​ൽ ആ​ന്‍റ​ണി ഈ​നാ​ശു (ജോ​യി) വി​ന്‍റെ പു​തു​താ​യി നി​ർ​മ്മി​ച്ച വീ​ടി​ന്‍റെ മു​റ്റ​ത്തെ അ​ന്പ​ത​ടി നീ​ള​മു​ള്ള ക​ൽ​ക്കെ​ട്ടാ​ണ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്.​ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. മി​ന്ന​ലി​ന്‍റെ ശ​ക്തി​യി​ൽ ക​ല്ലു​ക​ൾ ദൂ​രേ​ക്ക് വ​രെ തെ​റി​ച്ചു.

ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​ണ് ഈ ​കു​ടും​ബം ഒ​രു വീ​ട് നി​ർ​മ്മി​ക്കാ​നൊ​രു​ങ്ങി​യ​ത്.​വാ​ർ​പ്പ് പ​ണി ക​ഴി​ച്ച് മ​റ്റു പ​ണി​ക​ളൊ​ന്നും ചെ​യ്യാ​തെ കെ​ട്ടി​ടം ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ന​ല്ല രീ​തി​യി​ൽ മു​റ്റ​ത്തെ ക​ൽ​ക്കെ​ട്ട് നി​ർ​മ്മി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്പ​ത​ടി നീ​ള​ത്തി​ൽ അ​ടി​സ്ഥാ​നം ഉ​റ​പ്പി​ച്ച് അ​ഞ്ച​ടി ഉ​യ​ര​ത്തി​ൽ കെ​ട്ടി​യ ശേ​ഷം കോ​ണ്‍​ക്രീ​റ്റ് ബെ​ൽ​റ്റ് നി​ർ​മ്മി​ച്ചി​രു​ന്നു. അ​തി​ലെ ചി​ല ഉ​രു​ക്കു ക​ന്പി​ക​ൾ ഉ​യ​ർ​ന്നു നി​ന്ന​തി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ​താ​കു​മെ​ന്നാ​ണ് ക​രുു​തു​ന്ന​ത്. ക​ന്പി പു​റ​ത്തേ​യ്ക്കു നി​ന്ന ഭാ​ഗ​ത്തെ ക​ല്ലു​ക​ളും ഇ​ഷ്ടി​ക​യും മ​റ്റും ദൂ​രേ​യ്ക്ക് തെ​റി​ച്ചു​വീ​ണെ​ന്നാ​ണ് വീ​ട്ടു​കാ​രും പ​രി​സ​ര​വാ​സി​ക​ളും പ​റ​ഞ്ഞു. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കെ​ട്ട് ഒ​ന്നാ​കെ മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങു​ക​ൾ​ക്കും മി​ന്ന​ലേ​റ്റി​ട്ടു​ണ്ട്.

ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു​വെ​ന്ന് ജോ​യി പ​റ​ഞ്ഞു.​മ​ഴ​ക്കാ​ല​ത്തി​നു മു​ന്പ് മു​റ്റം കെ​ട്ടി ബ​ല​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ വീ​ടു ത​ന്നെ അ​പ​ക​ട​ത്തി​ലാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​പ്പോ​ൾ ഈ ​കു​ടും​ബം.