കൽപ്പറ്റ: മഞ്ഞപ്പട വയനാട് സൂപ്പർ ലീഗ് ഫുട്ബോൾ സീസണ് രണ്ടിൽ മലനാട് ബ്ലാസ്റ്റേഴ്സ് ജേതാക്കളായി. ഫൈനലിൽ നോർത്തേണ്‍സ് എഫ്സിയെ ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. മലനാട് ബ്ലാസ്റ്റേഴ്സിന്റെ മനു ആണ് മികച്ച താരം. മികച്ച ഗോൾ കീപ്പറായി നോർത്തേണ്‍സ് എഫ്സിയുടെ ഹബീബിനെ തെരഞ്ഞെടുത്തു.
മലനാട് ബ്ലാസ്റ്റേഴ്സ് താരം നിഷാന്താണ് ടോപ്പ് സ്കോറർ. ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എം. മധു സമ്മാനദാനം നിർവഹിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ എക്സിക്യുട്ടീവ് മെംബർ സഫറുള്ള, മഞ്ഞപ്പട ഭാരവാഹികളായ ടി.കെ. അഹ്നസ്, ഷാരോണ്‍ ജോർജ്, നൗഷാദ്, ഷോബിൻ എന്നിവർ പ്രസംഗിച്ചു.
മഞ്ഞപ്പട സൂപ്പർ ലീഗ്: മലനാട് ബ്ലാസ്റ്റേഴ്സ് ജേതാക്കൾ
11:07 PM Apr 18, 2021 | Deepika.com