പുൽപ്പള്ളി: വേനൽ ശക്തമായതോടെ കബനി നദിയിൽ ജലനിരപ്പ് കുത്തനെ താഴ്ന്നു. കേരള അതിർത്തിയിലെ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെ ഭാഗങ്ങളിൽ പലേടത്തും അടിത്തട്ടിലെ പാറക്കെട്ടുകൾ പുറത്തുകാണാവുന്ന സ്ഥിതിയിലാണ് നദി. നടന്നാണ് ആളുകൾ നദി മുറിച്ചുകടക്കുന്നത്. ചില ഭാഗങ്ങളിൽ മാത്രമാണ് കടത്തുതോണിയിറക്കാൻ മാത്രം വെള്ളം. നദിയിൽ കബനി ശുദ്ധജല പദ്ധതിയുടെ പന്പ്ഹൗസ് സ്ഥിതിചെയ്യുന്ന ഭാഗത്തു ജലനിരപ്പ് ഇനിയും താണാൽ പന്പിംഗ് മുടങ്ങും.
പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ മിക്ക ഭാഗങ്ങളിലും കുടിവെള്ളമെത്തുന്നതു കബനി പദ്ധതിയിൽനിന്നാണ്. വേനൽമഴ തുടർച്ചയായി പെയ്ത് നദിയിൽ ജലനിരപ്പ് ഉയർന്നില്ലെങ്കിൽ പന്പിംഗ് മുടങ്ങുമെന്ന ആശങ്കയിലാണ് കുടിവെള്ളത്തിനു കബനി പദ്ധതിയെ ആശ്രയിക്കുന്നവർ. കബനിയുടെ കൈവഴികളായ കടമാൻതോട്, കന്നാരംപുഴ എന്നിവയിലും പേരിനു മാത്രമാണ് നീരൊഴുക്ക്.
കബനിയുടെ തീരപ്രദേശങ്ങളെ വരൾച്ച ഗ്രസിക്കുകയാണ്. വിണ്ടുകീറുകയാണ് തീരദേശത്തെ ഭൂമി. കൊടുംചൂടേറ്റ് വാടുകയാണ് തോട്ടങ്ങളിലെ കൃഷികൾ. കൊളവള്ളി, ചാമപ്പാറ, മരക്കടവ്, സീതാമൗണ്ട് പ്രദേശങ്ങളിൽ ചൂടേറ്റുവാടിയ കാപ്പി, കുരുമുളക് ചെടികൾ നാശത്തിന്റെ വക്കിലാണ്.
വീട്ടുവളപ്പുകളിലെ കിണറുകളിലും ജലനിരപ്പു കുറയുകയാണ്. വയനാടിന്റെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ചു കബനി തീരത്തെ പ്രദേശങ്ങളിൽ ഭേദപ്പെട്ട വേനൽമഴ ലഭിച്ചില്ല.