മാനന്തവാടി: നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഗാന്ധിപ്രതിമ, മത്സ്യ മാർക്കറ്റ്, ബസ്സ്റ്റാൻഡ്, മെഡിക്കൽ കോളജ് പരിസരങ്ങൾ വൃത്തിയാക്കി. നഗരസഭ ശുചീകരണവിഭാഗം തൊഴിലാളികൾ, വ്യാപാരി-വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഗാന്ധിപാർക്കിൽ മുനിസിപ്പൽ ചെയർപേഴ്സണ് സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.എസ്. മൂസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി. രവീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. സജി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. അജിത്ത്, ബി.എസ്. രമ്യ എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ, റസിഡൻഷ്യൽ അസോസിയേഷൻ, ക്ലബുകൾ, വിവിധ സംഘടനകൾ, പെൻഷനേഴ്സ്, ഹരിതകർമസേന എന്നിവയുടെയും പങ്കാളിത്തമുണ്ടായിരുന്നു.
മഴക്കാലപൂർവ ശുചീകരണം
11:07 PM Apr 18, 2021 | Deepika.com