പാലക്കാട് : ജില്ലയിൽ ഇന്നലെ 864 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 328 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 508 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 24 പേർ, 4ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 90 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 73 പേർ, ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 37 പേർ, പുതുശ്ശേരി സ്വദേശികൾ 36 പേർ, അകത്തേത്തറ സ്വദേശികൾ 28 പേർ, ഷൊർണ്ണൂർ, മുണ്ടൂർ സ്വദേശികൾ 27 പേർ വീതം. മരുതറോഡ് സ്വദേശികൾ 26 പേർ, കണ്ണന്പ്ര സ്വദേശികൾ 25 പേർ, ചിറ്റൂർ തത്തമംഗലം സ്വദേശികൾ 23 പേർ, പിരായിരി, കോങ്ങാട് സ്വദേശികൾ 18 പേർ വീതം. പറളി സ്വദേശികൾ 17 പേർ, ശ്രീകൃഷ്ണപുരം, പട്ടിത്തറ, കൊടുവായൂർ സ്വദേശികൾ 16 പേർ വീതം. എരിമയൂർ സ്വദേശികൾ 15 പേർ, വണ്ടാഴി, തരൂർ, പുതുപ്പരിയാരം സ്വദേശികൾ 14 പേർ, കൊപ്പം സ്വദേശികൾ 13 പേർ, വടക്കഞ്ചേരി, തിരുവേഗപ്പുറ, മേലാർകോട്, മണ്ണാർക്കാട് സ്വദേശികൾ 12 പേർ വീതം. വിളയൂർ, നെന്മാറ, കുഴൽമന്ദം,ചെർപ്പുളശ്ശേരി 11 പേർ വീതം. വാണിയംകുളം, നല്ലേപ്പിളളി, അലനല്ലൂർ സ്വദേശികൾ 10 പേർ വീതം. കുലുക്കല്ലൂർ, കൊല്ലങ്കോട്, കൊടുന്പ്,കടന്പഴിപ്പുറം സ്വദേശികൾ 9 പേർ വീതം. തൃത്താല, പല്ലശ്ശന, ലക്കിടി പേരൂർ,അന്പലപ്പാറ സ്വദേശികൾ 8 പേർ വീതം. പെരിങ്ങോട്ടുകുറിശ്ശി, പരുതൂർ, ഓങ്ങല്ലൂർ, മങ്കര, കുത്തനൂർ,എലപ്പുള്ളി സ്വദേശികൾ 7 പേർ വീതം. ഷോളയൂർ, കോട്ടോപ്പാടം, കപ്പൂർ സ്വദേശികൾ 6 പേർ വീതം.
തച്ചനാട്ടുകര, പെരുവെന്പ്, പട്ടഞ്ചേരി, നെല്ലായ, കാവശ്ശേരി, കണ്ണാടി, കാഞ്ഞിരപ്പുഴ, ചാലിശ്ശേരി, അയിലൂർ, ആനക്കര സ്വദേശികൾ 5 പേർ വീതം. വല്ലപ്പുഴ, വടകരപ്പതി, തൃക്കടേരി, പുതുക്കോട്, മാത്തൂർ, കുമരംപുത്തൂർ, കോട്ടായി, കേരളശ്ശേരി, കാരാകുറിശ്ശി 4 പേർ വീതം. വെള്ളിനേഴി, വടവന്നൂർ, തിരുമിറ്റക്കോട്, തെങ്കര, പൊൽപ്പുള്ളി, നാഗലശ്ശേരി, മുതുതല, മുതലമട, മലന്പുഴ, കിഴക്കഞ്ചേരി, ചളവറ, ആലത്തൂർ, അഗളി സ്വദേശികൾ 3 പേർ വീതം.
പൂക്കോട്ടുകാവ്, മണ്ണൂർ, എലവഞ്ചേരി സ്വദേശികൾ 2 പേർ വീതം. തേങ്കുറിശ്ശി, തച്ചന്പാറ, പുതൂർ, പുതുനഗരം, പെരുമാട്ടി, പട്ടാന്പി, കൊഴിഞ്ഞാന്പാറ, കരിന്പുഴ, കരിന്പ, എരുത്തേന്പതി ഒരാൾ വീതം. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4493 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, കണ്ണൂർ,വയനാട് ജില്ലകളിലും 2 പേർ വീതം കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലും 4 പേർ ഇടുക്കി ജില്ലയിലും 5 പേർ കാസർഗോഡ് ജില്ലയിലും 7 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കോഴിക്കോട് ജില്ലയിലും 23 പേർ എറണാകുളം ജില്ലയിലും 53 പേർ മലപ്പുറം ജില്ലയിലും 56 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലയിൽ ഇന്നലെ 864 പേർക്ക് കോവിഡ്
12:39 AM Apr 18, 2021 | Deepika.com