വടക്കഞ്ചേരി: മലയോര മേഖല ഉൾപ്പെടുന്ന കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പരിശോധന നടത്തുന്ന ആന്റിജൻ കിറ്റും കോവിഡ് വാക്സിനും ക്ഷാമം. കിറ്റും വാക്സിനും തീർന്നതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ കോവിഡ് രോഗികൾ വർധിക്കുന്ന സ്ഥിതിയുമുണ്ട്. ഇന്നലെ 137 പേരെ ടെസ്റ്റിന് വിധേയരാക്കി. ഇതിൽ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു.
മലയോരങ്ങളിൽ ഉൾപ്പെടെ രോഗ വ്യാപനമുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി.എസ് ലോബോ പറഞ്ഞു. വീട്ടിൽ കഴിയാൻ സൗകര്യമില്ലാത്ത രോഗികളെ മാത്രമാണ് ഇപ്പോൾ പ്രത്യേക കോവിഡ് സെന്ററുകളിലേക്ക് മാറ്റുന്നത്. അധികപേരും വീട്ടിൽ തന്നെയാണ് സന്പർക്കമില്ലാതെ കഴിയുന്നത്. രോഗികളുടെ എണ്ണം കൂടിയാൽ മുന്പ് ചെയ്തിരുന്നതു പോലെ സ്കൂളുകൾ പോലെയുള്ള കെട്ടിടങ്ങൾ ഏറ്റെടുത്ത് കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കാനും ആലോചനയുണ്ട്.