തത്തമംഗലം: ശ്രീ വേട്ടക്കറുപ്പൻ സ്വാമി ക്ഷേത്രത്തിൽ അങ്ങാടിവേല മഹോത്സവത്തിനു ഇന്നലെ കൊടിയേറ്റം നടത്തി. തുടർന്ന് ക്ഷേത്രത്തിൽ വിശേഷ പൂജകൾക്കു ശേഷം പ്രസാദ വിതരണം നടത്തി. ഇന്നലെ വൈകുന്നേരം കരിവേഷം, നടവേഷം, ചപ്പൽ ഭൂതം തട്ടിൻമേൽ മറ്റും വാദ്യഘോഷ അകന്പടിയിൽ എഴുന്നെള്ളിപ്പും നടന്നു. ഇന്നു മുതൽ 23 വരെ വൈകുന്നേരം ഏഴുമണി മുതൽ ഒൻപതു മണിവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഏകദേശം 400 വർഷങ്ങൾക്ക് മുൻപാണ് രായപ്പൻ തെരുവിനു സമീപം അന്പലം സ്ഥാപിച്ചത്.
അഞ്ച് തമിഴ് സമുദായ കുടുംബങ്ങൾ ഒന്നിച്ചാണ് അങ്ങാടി വേല ഉത്സവം ആഘോഷിക്കുന്നത്. മെയ് ഒന്നിന് വൈകുന്നേരം നാലിന് മേട്ടുപാളയം ജംഗ്ഷനിൽ നിന്നും ക്ഷേത്രാങ്കണത്തിലേക്ക് വിവിധ വാദ്യഘോഷ അകന്പടിയിൽ എഴുന്നെള്ളിപ്പ് ഉണ്ടാവും. ഇതിൽ പങ്കെടുക്കുന്ന ആനകൾ പൊതുജനങ്ങളുടെ ചിലവിലാണ് എത്തിക്കുന്നത്. ആനയെഴുന്നെള്ളിപ്പിന്റെ ഭാഗമായി എലിഫൻഡ് സ്ക്വാഡ്, വനം വകുപ്പ്, പോലീസ് എന്നിവരുടെ മുൻകരുതൽ നടപടിയുടെ ഭാഗമായി സ്ഥലത്ത് ക്യാന്പ് ചെയ്ത് ഉത്സവം നിരീക്ഷണം നടത്തും.
തത്തമംഗലം അങ്ങാടി വേലയ്ക്ക് കൊടിയേറി
12:39 AM Apr 18, 2021 | Deepika.com