നെന്മാറ : നിർമ്മാണ പ്രവർത്തികൾക്കുള്ള സാമഗ്രികളുടെ വില കുതിച്ചുയരുന്നു. ഏറ്റവും കൂടുതൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന ജനുവരി മുതലാണ് സാമഗ്രികളുടെ വില കുതിച്ചുയരാൻ തുടങ്ങിയത്. ഡിസംബറിൽ 55 രൂപയിൽ താഴെ വിലയുണ്ടായിരുന്ന വാർക്ക് കന്പികൾ ഇപ്പോൾ 65 രൂപയിലെത്തി.
ട്രസ് വർക്ക് സ്റ്റീൽ ഫാബ്രിക്കേഷൻ എന്നിവ ഉപയോഗിക്കുന്ന വിവിധ അളവിലുള്ള ചതുര പൈപ്പുകൾക്ക് 85 രൂപയിൽ നിന്ന് 98 രൂപയായി ഉയർന്നു മാർച്ച് അവസാനം മുതൽ രണ്ടു രൂപ വീതം ആഴ്ചയിൽ രണ്ടു പ്രാവശ്യം വീതം വില ഉയരുന്നുണ്ട്. വിദേശത്തുനിന്നുള്ള ഇരുന്പ് ഇറക്കുമതി കുറഞ്ഞതും ധാരാളമായി ഉൽപ്പാദനം നടത്തിയിരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഇരുന്പ് പകുതിയിലേറെയും കയറ്റുമതി ചെയ്യപ്പെടുന്നതിനാലാണ് വില വർധിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
മഴക്കാലത്തിനു മുന്പായി നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കാൻ തിരക്ക് പിടിച്ച് നിർമ്മാണം നടക്കുന്പോഴാണ് സാമഗ്രികളുടെ വില ഉയർന്നത് ഇത് കരാർ പ്രകാരം നിർമ്മാണ പ്രവർത്തികൾ നൽകുന്നവരെയും സ്വന്തം ആവശ്യത്തിന് നിർമാണ പ്രവർത്തനം നടത്തുന്നവരുടെയും നിർമ്മാണ ബജറ്റ് താളം തെറ്റുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് സ്തംഭനത്തിൽ ആയ നിർമ്മാണ മേഖല വില വർധന വന്നതോടെ വീണ്ടും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ക്വാറികളിൽ നിന്നുള്ള തരിമണൽ യൂണിറ്റിന് ജിഎസ്ടി ഉൾപ്പെടെ 3900 രൂപയും തേപ്പു മണൽ 4400 രൂപയും രണ്ട് ഇഞ്ച്, അരഇഞ്ച് കരിങ്കൽ മെറ്റൽ 3150 രൂപയുമാണ് ക്വാറികളിലെ വില.
കടത്തുകൂലിയും മറ്റും ദൂരത്തിന് അനുസരിച്ച് നിർമാണ സ്ഥലത്ത് എത്തുന്പോഴേക്കും 1000 മുതൽ 2000 രൂപ വരെ വില വർധിക്കും. 12:8:6 വലിപ്പമുള്ള സോളിഡ് 88 സിമന്റ് ബ്രിക്സ് ഒരെണ്ണം 30 രൂപയും 12:4:6 വലിപ്പമുള്ളത് 23 രൂപയ്ക്കും ആണ് വിൽപ്പന നടത്തുന്നത്. മണ്ണ് ഇഷ്ടിക നിർമ്മാണം ജില്ലയിൽ അപൂർവം സ്ഥലങ്ങളിൽ മാത്രം നടക്കുന്നതിനാൽ ഒരു ഇഷ്ടികയ്ക്ക് ചൂളയിൽ 6 രൂപ മുതൽ 7.50 രൂപ വരെ ചൂളകളിൽ വിലയുണ്ട്. ഇതിന്റെ കടത്ത്, കയറ്റിറക്ക് കൂലിയും മറ്റും പുറമെയാണെന്നതിനാൽ ആവശ്യക്കാരനെ കനത്ത തുക ചിലവാകുമെന്നതും നിർമ്മാണമേഖലക്ക് ഭീഷണിയാകുന്നു. പ്രമുഖ ബ്രാൻഡ് സിമന്റുകളുടെ പ്രാദേശിക വില്പന വിലയും വർദ്ധിച്ചിട്ടുണ്ട് എസിസി അൾട്രാ സിമന്റ് ആണ് ഏറ്റവും ഉയർന്ന വില 460, മലബാർ 420, അംബുജം 430, ചെട്ടിനാട് 420, മഹാ 400, ഡയമണ്ട്സ് 370 എന്നിങ്ങനെയാണ് പ്രാദേശിക വിൽപന വില. കോവിഡ് വ്യാപന ഭീതിയും നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും നിർമ്മാണമേഖലയെ സ്തംഭനത്തിലാക്കുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.