പാലക്കാട്: കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച വിവിധ തസ്തികകളിലേക്കുള്ള റാങ്ക് പട്ടികകൾ മൂന്നു വർഷ കാലാവധി പൂർത്തിയാക്കിയതിനാൽ പ്രാബല്യത്തിലില്ലാതായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ വെൽഡിങ്, ആരോഗ്യവകുപ്പിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2, പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂൾ അസിസ്റ്റന്റ് ഇംഗ്ലീഷ് എന്നീ തസ്തികകളിലേക്കുള്ള റാങ്ക് പട്ടികകളുടെ കാലാവധിയാണ് പൂർത്തിയായിരിക്കുന്നത്.