പാലക്കാട് : വാഹനങ്ങളിലെ വായു മലിനീകരണ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ ഗ്രീൻ അവെയർനെസ് എന്ന പേരിലാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ജില്ലയിൽ പരിശോധന തുടങ്ങിയിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ആദ്യ ദിനത്തിൽ വായു മലിനീകരണം സൃഷ്ടിക്കുന്ന 14 വാഹനങ്ങൾ കണ്ടെത്തി 17500 രൂപ പിഴ ഈടാക്കി.
വരും ദിവസങ്ങളിലും പരിശോധനയും ബോധവൽക്കരണവും തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ വി.എ സഹദേവൻ അറിയിച്ചു. ജില്ലയിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന തുടരുകയാണ്. ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് വിലക്കുന്നുണ്ട്. മാസ്ക് കൃത്യമായി ധരിക്കാൻ നിർദേശം നൽകുന്നുണ്ട്.
വായു മലിനീകരണം: വാഹന പരിശോധന കർശനമാക്കി
12:39 AM Apr 18, 2021 | Deepika.com