ശ്രീകൃഷ്ണപുരം : കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ശക്തമായ ഇടി മിന്നലോട് കൂടിയാണ് മഴ പെയ്തത്. നിരവധി സ്ഥലങ്ങളിൽ മരം കടപുഴകി വാഹന ഗതാഗതം തടസപ്പെട്ടു. മരം വീണ് 12 വൈദ്യുതി കാലുകൾ പൊട്ടിവീണു.
വൈദ്യുതി വിതരണം തടസപ്പെട്ടതോടെ പല പ്രദേശങ്ങളും കൂരിരുട്ടിലായി. ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ പുഞ്ചപ്പാടത്ത് വ്യാപകമായ കൃഷി നാശമുണ്ടായി. നൂറ് കണക്കിന് വാഴകൾ കടപുഴകി. പുഞ്ചപ്പാടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണന്പറ്റ ആലംപാടത്ത് രാമന്റെ മകൾ രുക്മിണിയുടെ വീടിന് മുകളിൽ മരക്കൊന്പ് വീണ് കേടുപറ്റി. പാതയോരത്തുള്ള മാവിന്റെ കൊന്പാണ് വീടിന് മുകളിലേക്ക് പൊട്ടിവീണത്. കാഞ്ഞിരംപാറ കൂരിയാട്ടുതൊടി നാരായണൻകുട്ടിയുടെ തൊഴുത്തിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു.
മണ്ണന്പറ്റ ഇരടികുന്ന് നാരായണൻ, കൃഷ്ണൻകുട്ടി, ഗോപാലൻ എന്നിവരുടെ 800 ഓളം വാഴകൾ നിലംപൊത്തി. തിരുവാഴിയോട് ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തുള്ള ആൽമരക്കൊന്പ് നിർത്തിയിട്ടിരുന്ന കാറിനുമുകളിൽ വീണ് കാർ പൂർണമായും തകർന്നു. ജി.കെ.പ്രിന്േറർസ് ഉടമ കിണാശ്ശേരി പട്ടുതൊടി ഗോപിയുടെ കാറിന് മുകളിലാണ് മരക്കൊന്പ് വീണത്. ആ സമയത്ത് അതുവഴി വന്ന ബൈക്ക് യാത്രക്കാരൻ തല നാരിഴക്കാണ് രക്ഷപ്പെട്ടത്. കോങ്ങാടു നിന്നുള്ള അഗ്നിശമനസേനയും ശ്രീകൃഷ്ണപുരം പോലീസും കഐസ്ഇബി ജീവനക്കാരും വ്യാപാരികളും നാട്ടുകാരും ചേർന്ന് ഗതാഗത തടസം നീക്കിയാണ് കാർ പുറത്തെടുത്തത്. ആലിന്റെ കൊന്പ് ഒടിഞ്ഞുവീണ് രണ്ടുവർഷം മുന്പും വാഹനങ്ങൾ തകർന്നിരുന്നു.
11 കെവി വൈദ്യുതലൈനിനുമുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന കൊന്പുകൾ വെട്ടിമാറ്റി അപകടഭീഷണി ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. ശ്രീകൃഷ്ണപുരം ആറ്റു പുറത്ത് പുത്തൻവീട്ടിൽ സുകുമാരൻ നായരുടെ അന്പതോളം റബ്ബർ മരങ്ങൾ കടപുഴകി. ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് അംഗം ജയശ്രീയുടെ വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.