കോയന്പത്തൂർ: കുടുംബ വഴക്കിനെ തുടർന്ന് സഹോദര ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ശരവണാംപ്പട്ടി ലക്ഷ്മി നഗർ കുമരവേൽ (32) ആണ് സഹോദരൻ ശക്തിവേലിന്റെ ഭാര്യ സിന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായത്.
പെയിന്ററായ കുമരവേൽ പിതാവിന്റെ പേരിലുള്ള ഗ്യാസ് കണക്ഷൻ തന്റെ പേരിലേക്കുമാറ്റാനാവശ്യപ്പെട്ടുകൊണ്ടുണ്ടായ തർക്കത്തിനിടെ സിന്ധുവിനെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇതിൽ ഗുരുതരമായി പൊള്ളലേറ്റ സിന്ധുവിനെ കോയന്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് കുമരവേലിനെ ശരവണാംപട്ടി പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ വർഷം മുൻപ് പിതാവ് കൃഷ്ണനെ കൊലപ്പെടുത്തിയതിനെ തുടർന്ന് തടവുശിക്ഷ അനുഭവിച്ചിരുന്ന കുമരവേൽ ഏതാനും മാസങ്ങൾക്കു മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
അറസ്റ്റു ചെയ്തു
12:38 AM Apr 18, 2021 | Deepika.com