കോവിഡ് സെന്റർ പ്രവർത്തനം ആരംഭിച്ചു
12:38 AM Apr 18, 2021 | Deepika.com
കോയന്പത്തൂർ : കൊറോണ രോഗബാധിതരെ ചികിത്സിക്കുന്നതിനായി പെരിയ നായ്ക്കൻ പാളയം കാരുണ്യ യൂണിവേഴ്സിറ്റി ട്രസ്റ്റ് പരിസരത്തിൽ കൊറോണ സെന്റർ ഒരുക്കി. കാരുണ്യ സർവ്വകലാശാല ചാൻസലർ ഡോ.പോൾ ദിനകരന്റെ നിർദേശപ്രകാരമാണ് കൊറോണ ചികിത്സാ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം 400 പേർക്ക് ചികിത്സ നൽകാൻ സൗകര്യമുള്ള ഇവിടെ ഭക്ഷണശാലയുമുണ്ട്. കഴിഞ്ഞ കൊറോണ കാലത്തും ഇവിടെ രോഗബാധിതർക്ക് ചികിത്സ സൗകര്യം ഒരുക്കിയിരുന്നു. ഇതുകൂടാതെ സെൻസർ മൂലം പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് അണുനാശിനി, സീക്ഷ ട്രസ്റ്റുമായി ചേർന്ന് സാനിറ്റൈസർ, ഫെയ്സ് മാസ്ക് എന്നിവ നിർമിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്ത് വരുന്നുണ്ട്.