കൂടുതൽ പോലീസ് സ്റ്റേഷനുകൾ
12:38 AM Apr 18, 2021 | Deepika.com
കോയന്പത്തൂർ: നഗരത്തിൽ കൂടുതലായി നാലു പോലീസ് സ്റ്റേഷൻ നിർമ്മിക്കാൻ സംസ്ഥാന ഡി.ജി.പി.യോട് ശുപാർശ ചെയ്തതായി പോലീസ് കമ്മീഷണർ ഡേവിഡ്സണ് ദേവാശിർവാദം. പീളമേട്, സിങ്കനല്ലൂർ, ശരവണാംപട്ടി, പോത്തന്നൂർ എന്നി പോലീസ് സ്റ്റേഷനുകൾ പിരിച്ചു കൊണ്ടാണ് പുതിയതായി നാലു പോലീസ് സ്റ്റേഷനുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. സർക്കാരിന്റെ അനുമതി ലഭിച്ചാൽ പുതിയ സ്റ്റേഷനുകളുടെ നിർമാണം ആരംഭിക്കും.