കല്ലടിക്കോട് : ശക്തമായ മഴയിൽ ദേശീയ പാതയിൽ പനയന്പാടത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5.30നാണ് അപകടം.
മണ്ണാർക്കാട്ടു നിന്നും വന്ന ലോറിയും മണ്ണാർക്കാട്ടേയ്ക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കൊടും വളവും കുത്തനെയുള്ള ഇറക്കവുമാണ് ഈ ഭാഗത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള കാരണം. കഴിഞ്ഞ ആഴ്ച്ച നിയന്ത്രണം നഷ്ടപ്പെട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദന്പതികൾ മരിച്ചിരുന്നു. അന്നുതന്നെ ബസ് നിയന്ത്രണം വിട്ട് റോഡരികിലേയ്ക്ക് ഇറങ്ങുകയും ചെയ്തിരുന്നു. ഇരുലോറികളിലെയും ഡ്രൈവർമാരടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. ഇവരെ തച്ചന്പാറ, മണ്ണാർക്കാട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിർമ്മാണത്തിലെ അപാകതയാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണം.