വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത വികസനം കരാർ എടുത്തിട്ടുള്ള കന്പനിയുടെ വഞ്ചനയിൽ മനംനൊന്ത് സ്ഥല ഉടമയായ രാജേഷ് ഹരിദാസും കുടുംബവും. ചുവട്ടുപ്പാടത്ത് കരാർ കന്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തിനടുത്ത് ഇവരുടെ തോട്ടം കരാർ കന്പനിയുടെ റോഡ് നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കാൻ വാടകക്ക് നൽകിയതാണ് ഇപ്പോൾ വലിയ ചതിയായി മാറിയിട്ടുള്ളത്.
2016 ലാണ് ഇവരുടെ അഞ്ചര ഏക്കർ സ്ഥലം കരാർ കന്പനിക്ക് ക്രഷർ യൂണിറ്റ് തുടങ്ങാനായി വാടകക്ക് നൽകിയത്. മാസം ഒന്നര ലക്ഷം രൂപ കണക്കാക്കിയായിരുന്നു ഇടപാട്. കുതിരാനിൽ തുരങ്ക പാതകൾക്കായി പൊട്ടിച്ച കല്ലുകൾ ഇവിടെ കൊണ്ട് വന്ന് മെറ്റലാക്കി മാറ്റുന്ന പണികളാണ് നടന്നിരുന്നത്.
വാടകയ്ക്ക് കൊടുത്തത് അഞ്ചര ഏക്കർ സ്ഥലമാണെങ്കിലും 10 ഏക്കർ സ്ഥലം കരാർ കന്പനി കല്ല് കൂട്ടിയിട്ട് ഉപയോഗിച്ചു. ഇതു കൂടാതെ അഞ്ച് ഏക്കറിലെ ലോഡ് കണക്കിന് മണ്ണും കടത്തി. ഒരു വലിയ ലോറി (ടോറസ്) മണ്ണിന് 500 രൂപ വില കണക്കാക്കിയായിരുന്നു മണ്ണ് കടത്ത്.
റോയൽറ്റി കരാർ കന്പനി അടക്കണമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ പറഞ്ഞുറപ്പിച്ച പണമൊന്നും ലഭിച്ചില്ലെന്ന് രാജേഷ് പറഞ്ഞു. രണ്ട് വർഷത്തെ സ്ഥല വാടകയായി 21,45000 രൂപ കിട്ടാനുണ്ട്. കരാർ കാലാവധി കഴിഞ്ഞ ഡിസംബറിൽ കഴിഞ്ഞു. തുടർന്നും നാല് മാസമായി സ്ഥലം കന്പനി ഉപയോഗിച്ചു വരികയാണ്.
ഇത്രയും തുക കിട്ടാനിരിക്കെ ഇപ്പോൾ മറ്റൊരു കുരുക്കും ഇവരെ വേട്ടയാടുന്നുണ്ട്. മണ്ണ് എടുത്തതിന് റോയൽറ്റിയായി 27 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ജിയോളജി ഡിപ്പാർട്ട്മെന്റിൽ നിന്നും നോട്ടീസ് വന്നിരിക്കുകയാണ്. വ്യവസ്ഥ പ്രകാരം കരാർ കന്പനി ഈ തുക അടക്കാനായി മൂന്ന് തവണ ചെക്ക് നൽകിയെങ്കിലും ബാങ്കിൽ പണമില്ലാതെ ചെക്കുകളെല്ലാം മടങ്ങി. വീണ്ടും കാലാവധി പറഞ്ഞ് വലക്കുകയാണ് കരാർ കന്പനി. റബർ തോട്ടമായിരുന്നു വാടകക്ക് കൊടുത്ത സ്ഥലത്ത്. റബർ വിലയിടിഞ്ഞപ്പോഴാണ് മരങ്ങൾ മുറിച്ച് മാറ്റിയത്. ജോലിയുമായി ബന്ധപ്പെട്ട് എറണാംകുളത്ത് താമസിക്കുന്ന രാജേഷും കുടുംബവും ഇപ്പോൾ കിട്ടാനുള്ള പണത്തിനായി ഇടക്കിടെ ചുവട്ടുപ്പാടത്ത് എത്തി കഷ്ടപ്പെടേണ്ട ഗതികേടിലാണ്.