പേരാമ്പ്ര: പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും വർധിച്ചു വരുന്ന കോവിഡ് വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ശക്തിപ്പെടുത്താൻ ചേർന്ന വ്യാപാരി സംഘടനകളുടെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
മെഗാ വാക്സിനേഷൻ ക്യാമ്പുകളും മെഗാ ടെസ്റ്റ് ക്യാമ്പുകളും സംഘടിപ്പിക്കും. പേരാമ്പ്ര ടൗണിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി ഒമ്പത് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. എല്ലാ കടകളിലും സാനിറ്റൈസർ ഉപയോഗിക്കണം. വ്യാപാരികളും തൊഴിലാളികളും ഉപഭോക്താക്കളും മാസ്ക് ധരിക്കുന്നത് ഉറപ്പാക്കണം. എല്ലാ സ്ഥാപനങ്ങളിലും എസി ഉപയോഗം ഒഴിവാക്കണം. എല്ലാതരം വാഹനങ്ങളിലും ഡ്രൈവറും യാത്രക്കാരുമായി ആവശ്യമായ വേർതിരിവ് ഉണ്ടാക്കണം. എല്ലാവർക്കും മാസ്ക് നിർബന്ധമാണ്.
യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം പാലിക്കണം.10 വയസിനു താഴെയുള്ളവരും 60 കഴിഞ്ഞവരും വ്യാപാര സ്ഥാപനങ്ങളിൽ വരുന്നത് ഒഴിവാക്കണം. മാളുകളിൽ ഒരേ സമയം പ്രവേശിക്കുന്ന ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ആരോഗ്യ പ്രവർത്തകരായ സുരേഷ്, ശശികുമാർ, വ്യാപാരി സംഘടനാ പ്രതിനിധികളായ അലങ്കാർ ഭാസ്കരൻ, ഒ.പി. മുഹമ്മദ്, സുരേഷ്ബാബു കൈതാവിൽ, സി.കെ. ചന്ദ്രൻ, ബി.എം. മുഹമ്മദ്, ട്രേഡ് യൂണിയൻ നേതാക്കളായ മനോജ് പരാണ്ടി, ഒ.ടി. രാജു, പി.കെ. റഹിം, കെ.വി. ബാലൻ, ഇ.കെ. കൃഷ്ണൻ, ചന്ദ്രൻ കുണ്ടുങ്കര, പി. രാജീവൻ എന്നിവർ പങ്കെടുത്തു.