താമരശേരി: വലട പിഎച്ച്സിയുടെ നേതൃത്വത്തില്‍ തലയാട് സബ്സെന്ററില്‍ കോവിഡ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോടനബന്ധിച്ച് കെവിഡ് ബോധവത്കരണ ക്ലാസും നടത്തി. രാവിലെ എഴിന് ടോക്കണ്‍ നല്കി. ഒമ്പതിന് കുത്തിവെയ്പ്പ് ആരംഭിച്ചു.
വയലട പിഎച്ച്സി ഡോ. ശരണ്യദാസ്, ജെഎച്ച്ഐമാരായ സജില്‍കുമാര്‍, മുഹമ്മദ് ഷാരിഖ്, നേഴ്സുമാരായ ക്രിസ്റ്റീന, അതുല്യ, ഹരിത, ഷഫ്ന, തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
തലയാട് വാക്സിനേഷന് ക്യാമ്പ് നടത്തി
12:11 AM Apr 18, 2021 | Deepika.com