കൂരാച്ചുണ്ട്: കോവിഡ് വ്യാപനത്തിനെതിരെ ഗ്രാമപഞ്ചായത്തിൽ നടത്തിവരുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ക്യാമ്പിൽ ഇന്നലെ 155 പേരുടെ സ്രവ പരിശോധന നടത്തി. 94 പേർക്ക് ആർടിപിസിആർ പരിശോധനടത്തി. 61 പേർക്ക് നടത്തിയ ആന്റിജെൻ പരിശോധനയിൽ ആറ് പേരുടെ ഫലം പോസിറ്റീവായി.
കൂരാച്ചുണ്ട് സിഎച്ച്സിയിൽ 45 വയസിന് മുകളിലുള്ളവർക്കായി നടത്തി വരുന്ന കോവിഡ് വാക്സിനേഷൻ വാക്സിന്റെ ക്ഷാമം മൂലം ഇന്നലെ കുത്തിവയ്പ്പിനെത്തിയവർ മടങ്ങി. പിന്നീട് കക്കയം പിഎച്ച്സിയിൽ നിന്നും വാക്സിനെത്തിച്ച ശേഷമാണ് കുത്തിവയ്യ്പ്പ് നടത്തിയത്.
വാക്സിൻ എത്തിക്കഴിഞ്ഞാൽ തിങ്കളാഴ്ച മുതൽ വാക്സിനേഷൻ നടത്തുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കൂരാച്ചുണ്ടിൽ വാക്സിൻ ക്ഷാമം
12:09 AM Apr 18, 2021 | Deepika.com