നാദാപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വന്നതോടെ കൊവിഡ് വാക്സിനെടുക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഓരോ ക്യാമ്പിലും 200 നു മുകളില്‍ പേരാണ് ഓരോ ദിവസവും വാക്സിനെടുത്തത്. വെള്ളി, ശനി ദിവസങ്ങളില്‍ നടത്തിയ വാക്സിന് ക്യാമ്പുകളില്‍ ആവശ്യത്തിന് മരുന്നില്ലാതെ ആളുകള്‍ തിരിച്ച് പോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്.
ശനിയാഴ്ച്ച വൈകുന്നേരം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നല്‍കാനുള്ള വാക്സിനുകള്‍ എത്തിയതായാണ് ആരോഗ്യ വകുപ്പ് പറയുന്നത്. നാദാപുരം പഞ്ചായത്തില്‍ വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പുകളിലും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലുംകൂടി 600, പുറമേരി ഗ്രാമ പഞ്ചായത്തില്‍ 400, വാണിമേല്‍ ഗ്രാമ പഞ്ചായത്തില്‍ 445. വളയം ഗ്രാമ പഞ്ചായത്തില്‍ 394 പേരുമാണ് രണ്ട് ദിവസങ്ങളിലായ് വാക്സിനെടുത്തത്.