നാദാപുരം: വളയം ഒന്നാം വാർഡ് വണ്ണാർകണ്ടിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലാ ഭരണകൂടം ഒന്നാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ പോലീസും ആരോഗ്യ വകുപ്പും റോഡുകൾ അടച്ചു. ചെക്യാട് റോഡ്, കുറുവന്തേരി റോഡ്, താമരശേരി പാലം റോഡ് എന്നിവയാണ് അടച്ചത്.
മെഡിക്കൽ ആവശ്യത്തിന് മാത്രമേ വാർഡിലുള്ളവർക്ക് പുറത്തേക്ക് പ്രവേശനമുളളൂ. കണ്ടൈൻമെന്റ് സോണായതോടെ വാർഡിൽ നിരോധനാജ്ഞ നിലവിൽ വന്നിരിക്കുകയാണ്. ആളുകൾ കൂട്ടുന്ന ചടങ്ങുകൾക്കും പൊതുസ്ഥലത്ത് കുട്ടംകൂടി നിൽക്കുന്നതിനും അനുമതിയില്ല. ആരോഗ്യ വകുപ്പ് ആർആർടി വളണ്ടിയർമാരെ ഉപയോഗിച്ച് ഓരോ ഭാഗത്തും ശക്തമായ മുൻകരുതലുകളാണ് നടപ്പിലാക്കുന്നത്.
വളയം പോലീസും ശക്തമായ നടപടിയുമായി സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ തുടങ്ങി. കഴിഞ്ഞ ദിവസം വളയം ഗ്രാമ പഞ്ചായത്തിലെ നിവാസികൾക്ക് മെഗാ പരിശോധന ക്യാമ്പ് സാമൂഹ്യ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തിയിരുന്നു.
176 പേരുടെ പരിശോധനയാണ് വെള്ളിയാഴ്ച്ച നടത്തിയത്. ആന്റീജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരുണ്ട്. ആർടിപിസിആർ പരിശോധന ഫലം പുറത്ത് വന്നിട്ടില്ല.