+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാൻഡിനോംഗ് ആർട്സ് ക്ലബ് ക്രിസ്മസ് പുതുവൽസരാഘോഷം ഡിസംബർ 22 ന്

മെൽബൺ: മെൽബണിൽ പ്രവർത്തിക്കുന്ന ‘ഡാൻഡിനോംഗ് ആർട്സ് ക്ലബിന്‍റെ ' ( DAC) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 22 ന് (ശനി) നടക്കും. ഡാൻഡിനോംഗിലെ മെൻസീസ് ഹാളിൽ വൈകുന്നേരം 6.30 മുതൽ 10.30 വരെയാണ് ആഘോഷ
ഡാൻഡിനോംഗ് ആർട്സ് ക്ലബ് ക്രിസ്മസ് പുതുവൽസരാഘോഷം ഡിസംബർ 22 ന്
മെൽബൺ: മെൽബണിൽ പ്രവർത്തിക്കുന്ന ‘ഡാൻഡിനോംഗ് ആർട്സ് ക്ലബിന്‍റെ ' ( DAC) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 22 ന് (ശനി) നടക്കും. ഡാൻഡിനോംഗിലെ മെൻസീസ് ഹാളിൽ വൈകുന്നേരം 6.30 മുതൽ 10.30 വരെയാണ് ആഘോഷ പരിപാടികൾ.

വിവിധ കലാപരിപാടികൾ, ഗാനമേള , കുട്ടികളുടെ ഫേസ്പായ്റ്റിംഗ് , കരോൾ ഗാനാലാപനം എന്നിവയും ‘ഡിന്നർ വിത്ത് സാന്‍റാക്ലോസ്’ എന്ന വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും പരിപാടിയുടെ ഭാഗമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു .

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ dacdandenong@gmail.com എന്ന ഇമെയിൽ വിലാസം വഴിയോ Arts Club Dandenong എന്ന ഫേസ്ബൂക്ക് പ്രൊഫൈൽ വഴിയോ സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: ജോസ് എം. ജോർജ്