ഡിപ്പാർട്ട്മെന്റിനുവേണ്ടി ഒരു കോണ്‍ഫറൻസിൽ പങ്കെടുക്കാൻ ഡൽഹിയിൽ പോയി. പെട്ടെന്നുള്ള അറിയിപ്പായതുകൊണ്ട് ട്രെയിൻ യാത്ര ഒഴിവാക്കി വിമാനത്തിലാണ് യാത്ര ചെയ്തത്. എന്റെ അടിസ്ഥാന ശന്പള പ്രകാരം സെക്കൻഡ് എസിയിൽ യാത്ര ചെയ്യാനേ സാധിക്കൂ. എന്നാൽ വിമാനയാത്ര ചെയ്ത് കോണ്‍ഫറൻസിൽ പങ്കെടുത്തശേഷം സെക്കൻഡ് എസി കംപാർട്ട്മെന്റിൽ തിരികെ എത്തി. എന്റെ യാത്രപ്പടി കണക്കാക്കുന്പോൾ വിമാനയാത്ര പരിഗണിക്കുമോ? അതോ വിമാനത്തിൽ പോയതുകൊണ്ട് ആ തുക നഷ്ടപ്പെടുമോ? അതോ രണ്ടു യാത്രയും ട്രെയിൻ യാത്രയായി പരിഗണിച്ചാണോ യാത്രപ്പടി തയാറാക്കേണ്ടത്?
സാജൻ ജോണ്‍,
തൊടുപുഴ
അടിയന്തര യാത്രയ്ക്ക് സർക്കാരിന്റെ അനുവാദത്തോടെ യാത്ര ചെയ്താൽ മാത്രമേ വിമാനക്കൂലി ലഭിക്കുകയുള്ളൂ.
എന്നാൽ അർഹതപ്പെട്ട ക്ലാസിൽ യാത്ര ചെയ്തതായി പരിഗണിച്ച് യാത്രപ്പടി തയാറാക്കാവുന്നതാണ്. സെക്കൻഡ് എസിയിൽ യാത്ര ചെയ്യാൻ അർഹതയുള്ള ആളിന് ആ ക്ലാസിൽ യാത്ര ചെയ്താൽ കിട്ടുന്ന നിരക്കിൽ യാത്രപ്പടി തയാറാക്കി നൽകാം.
സർക്കാർ അനുവാദത്തോടെയുള്ള വിമാനയാത്ര ആയിരിക്കണം
11:45 AM Mar 24, 2020 | Deepika.com