സർക്കാർ ജീവനക്കാർ എല്ലാ വർഷവും ജനുവരിയിൽ സ്വത്ത് സംബന്ധിച്ച വിവരം ഡിക്ലറേഷനായി ഓഫീസ് മേധാവിക്ക് നൽകാറുണ്ടല്ലോ. ഇത് ഓഫീസ് മേധാവിക്ക് പരിശോധിക്കാൻ സാധിക്കുമോ? അതോ വകുപ്പു മേധാവിയാണോ പരിശോധിക്ക േണ്ടത്. അതുപോലെ ഓഫീസ് അറ്റൻഡർമാരെ സ്വത്ത് വിവര പട്ടിക സമർപ്പിക്കുന്നതിൽനിന്നും ഒഴിവാക്കിയിട്ടുണ്ടോ?
ജയൻ, കൊല്ലം
കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ട പ്രകാരം എല്ലാ ജീവനക്കാരും തങ്ങളുടെ സ്വത്ത് സംബന്ധിച്ച വിവരം മേലധികാരിക്ക് എല്ലാ വർഷവും നൽകണം. ഇതിൽ വാഹനം വാങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. മേലധികാരിക്ക് സൂക്ഷ്മമായി പരിശോധന നടത്താനുള്ള അധികാരമുണ്ട്. സംശയം തോന്നുന്ന കാര്യങ്ങൾ അന്വേഷണം നടത്തണം. ഓഫീസ് അറ്റൻഡർമാരെ ഇതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.