സുഹൃത്തായ പെൻഷണർ മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേർക്ക് ഫാമിലി പെൻഷൻ ലഭിക്കുന്നതിനുവേണ്ടി ഫോട്ടോ, ഒപ്പ്, ഡെത്ത് സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചു. മരണത്തിനുശേഷം രണ്ടു മാസം കഴിഞ്ഞാണ് ഫാമിലി പെൻഷനുവേണ്ടി അപേക്ഷ സമർപ്പിച്ചത്. എന്നാൽ 78 വയസുള്ള പെൻഷണറുടെ ഭാര്യ പുനർവിവാഹം ചെയ്തതല്ല എന്നു തെളിയിക്കുന്ന രേഖ വില്ലേജ് ഓഫീസറിൽനിന്ന് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ആവശ്യം ഉണ്ടോ?
സുധാകരൻ, മുഹമ്മ
പെൻഷണറുടെ മരണശേഷം ഫാമിലി പെൻഷന് അപേക്ഷിക്കുന്പോൾ അപേക്ഷയോടൊപ്പം ഫോട്ടോ, തിരിച്ചറിയൽ അടയാളങ്ങൾ, ഒപ്പ് എന്നിവ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകേണ്ടതാണ്. അതോടൊപ്പം പുനർവിവാഹം നടന്നിട്ടില്ല എന്ന രേഖയും ആവശ്യമുണ്ട്. 60 വയസിൽ താഴെയുള്ള ഫാമിലി പെൻഷണർക്ക് വില്ലേജ് ഓഫീസിൽനിന്ന് പുനർ വിവാഹിത അല്ല എന്ന സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. 60 വയസിനു മുകളിലുള്ളവർക്ക് സ്വന്തമായി സത്യവാങ്മൂലം എഴുതി നൽകിയാൽ മതി.