എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ജനനസ്ഥലം തെറ്റായിട്ടാണ് ചേർത്തിട്ടുള്ളത്. എന്റെ ജനന സർട്ടിഫിക്കറ്റിലെ ജനന സ്ഥലം അല്ല എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ചേർത്തിട്ടുള്ളത്. ഇങ്ങനെ വ്യത്യസ്തമായി കാണിച്ചിരിക്കുന്നതുകൊണ്ട് ചില പ്രശ്നങ്ങൾ ഉണ്ട്. പാസ്പോർട്ടിന് അപേക്ഷ സമർപ്പിച്ചപ്പോൾ ഈ കാരണത്താൽ അപേക്ഷ നിരസിച്ചു. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ജനനസ്ഥലം ജനന സർട്ടിഫിക്കറ്റിലേതുപോലെ മാറ്റുവാൻ എന്താണ് ചെയ്യേണ്ടത്?
വിമൽ, നെടുങ്കുന്നം
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ ജനനസ്ഥലം ജനന സർട്ടിഫിക്കറ്റിലേതുപോലെ തിരുത്തുവാൻ ഗവണ്മെന്റ് പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കണം. അതിനു നിർദ്ദിഷ്ട ഫോം ഉണ്ട്. ഇതിനുള്ള ഫീസായ 30രൂപ ട്രഷറിയിൽ അടച്ച് ഒറിജിനൽ ചെലാൻ സഹിതമുള്ള അപേക്ഷ എസ്എസ്എൽസിക്ക് പഠിച്ചിരുന്ന സ്കൂൾ മേധാവിക്ക് നൽകേണ്ടതാണ്. സ്കൂൾ മേധാവി അപേക്ഷ പരിശോധിച്ച് പരീക്ഷാ കമ്മീഷണർക്ക് അയച്ചുകൊടുക്കുന്നതാണ്. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ മൂന്നു കോപ്പി വീതം ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്തതുകൂടി നൽകേണ്ടതാണ്.