പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്ന ക്ലർക്കാണ്. അത്യാവശ്യമായി 180 ദിവസത്തെ ഹാഫ് പേ ലീവിലാണ്. എനിക്ക് ഈ അവധിക്കാലത്ത് എച്ച്ആർഎ, എച്ച്ടിഎ, പിസിഎ എന്നിവ ലഭിക്കുമോ? അവധിയിലിരിക്കുന്ന ജീവനക്കാർക്ക് എന്തെല്ലാം അലവൻസുകൾക്ക് അർഹതയുണ്ട്. എനിക്ക് ആറു വർഷത്തെ സർവീസ് മാത്രമേയുള്ളൂ. ഡിഎ പൂർണമായും ലഭിക്കുമോ?
മീനാക്ഷി, ചെറുതോണി
അവധിയിലിരിക്കുന്ന ജീവനക്കാർക്ക് 180 ദിവസം വരെ വീട്ടു വാടക ബത്ത (എച്ച്ആർഎ), ഹിൽ ട്രാക്ട് അലവൻസ് (എച്ച്ടിഎ) എന്നിവ ലഭിക്കും. താങ്കളുടെ ശന്പളം ഉയർന്ന ശന്പള സ്കെയിലിൽ അല്ലാത്തതുകൊണ്ട് ഡിഎ പൂർണതോതിൽ ലഭിക്കും. എന്നാൽ അവധിക്കാലത്ത് പിസിഎക്ക് അർഹതയില്ല. ഡ്യൂട്ടിയിലുള്ളപ്പോൾ മാത്രമേ പിസിഎ ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ ഡ്യൂട്ടിക്ക് ആനുപാതികമായി മാത്രമേ പിസിഎക്ക് അർഹതയുള്ളൂ.
പിസിഎയ്ക്ക് അർഹതയില്ല
11:39 AM Mar 24, 2020 | Deepika.com