+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെജി പൗലോസേ അജിത എവിടെ? പോലീസ് ചോദിക്കുന്നു

കൊ​ച്ചി: വ്യാ​ജ​രേ​ഖ സ​മ​ര്‍​പ്പി​ച്ചു സ്വ​കാ​ര്യ ബാ​ങ്കി​ല്‍​നി​ന്നു കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ര​ണ്ടാം പ്ര​തി​യെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കൂ​ടു​
റെജി പൗലോസേ അജിത എവിടെ? പോലീസ് ചോദിക്കുന്നു
കൊ​ച്ചി: വ്യാ​ജ​രേ​ഖ സ​മ​ര്‍​പ്പി​ച്ചു സ്വ​കാ​ര്യ ബാ​ങ്കി​ല്‍​നി​ന്നു കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ര​ണ്ടാം പ്ര​തി​യെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഇന്നു ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ താ​മ​സി​ക്കു​ന്ന റെ​ജി പൗ​ലോ​സാ​ണ് അ​റ​സ്റ്റി​ലാ​യി റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​യാ​ളു​ടെ ഭാ​ര്യ​യും കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​യ അ​ജി​തയ്​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​വ​രെ​ക്കു​റി​ച്ചു സൂ​ച​ന​യൊ​ന്നും പോ​ലീ​സി​ന് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

റെ​ജി പൗ​ലോ​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ അ​ജി​ത​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. സ്വ​കാ​ര്യ ബാ​ങ്കി​ലെ മ​റൈ​ന്‍​ഡ്രൈ​വി​ലെ​യും പ​ന​മ്പി​ള്ളി ന​ഗ​റി​ലെ​യും ശാ​ഖ​ക​ളി​ല്‍​നി​ന്നാ​ണ് പ്ര​തി​ക​ള്‍ പ​ണം ത​ട്ടി​യ​ത്.

ബാ​ങ്ക് ലോ​ണ്‍ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു രേ​ഖ​ക​ള്‍ സം​ഘ​ടി​പ്പി​ച്ചാ​ണ് റെ​ജി​യും അ​ജി​ത​യും ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ആ​വ​ശ്യ​മു​ള്ള പ​ണം ന​ല്‍​കാ​മെന്നു ഭൂ​വു​മ​ട​ക​ള്‍​ക്ക് ഉ​റ​പ്പു​കൊ​ടു​ത്ത് രേ​ഖ​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ഇ​തു പ​ണ​യ​പ്പെ​ടു​ത്തി ഭീ​മ​മാ​യ തു​ക ബാ​ങ്കു​ക​ളി​ല്‍​നി​ന്നും ലോ​ണെ​ടു​ത്ത് ഇ​യാ​ള്‍ മു​ങ്ങു​ക​യു​മാ​യി​രു​ന്നു പ​തി​വ്.

വ്യാ​ജ​മാ​യു​ണ്ടാ​ക്കി​യ റെ​ജി​യു​ടെ പാ​ന്‍ കാ​ര്‍​ഡും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളു​മാ​ണ് ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍​ക്കൊ​പ്പം ഇ​യാ​ള്‍ ബാ​ങ്കു​ക​ള്‍​ക്കു ന​ല്‍​കി​യി​രു​ന്ന​ത്. ഇ​ങ്ങ​നെ പ​ണ​യ​പ്പെ​ടു​ത്തി​യ ഭൂ​മി​ക​ള്‍​ക്കു ജ​പ്തി ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ട​പാ​ടു​കാ​ര്‍ ത​ട്ടി​പ്പ് അ​റി​യു​ന്ന​ത്. അ​ഞ്ചു ലോ​ണു​ക​ളി​ല്‍നി​ന്നാ​യി ഇ​യാ​ള്‍ ഒ​രു കോ​ടി 83 ല​ക്ഷം രൂ​പ ത​ട്ടി​യ​താ​യി പോ​ലീ​സിനു വി​വ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

വ്യാപകമായി തട്ടിപ്പിന് ഉപയോഗിച്ചെന്നു കരുതുന്ന നിരവധി വ്യാജ തിരിച്ചറിയൽ കാർഡുകളും പാൻകാർഡുകളും എടിഎം കാർഡുകളുമൊക്കെ പോലീസ് ഇയാളിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.