തുളസിയിലയും കുറച്ചു കുരുമുളകും ഇഞ്ചിയും കരിപ്പുകട്ടിയും ചേർത്തുണ്ടാക്കുന്ന കഷായം കുടിച്ചാൽ സാധാരണ പനിയൊക്കെ പന്പകടക്കും. അതു നാട്ടിൻ പുറത്തിനു പണ്ടേയുള്ള പ്രതിരോധതന്ത്രം. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു തുളസിയില സഹായകം. ശാസ്ത്രവും അതു ശരിവയ്ക്കുന്നു. രോഗാണുക്കളോടു പൊരുതുന്ന ആന്റിബോഡികളുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനു തുളസി സഹായകമെന്നു പഠനങ്ങൾ. അണുക്കളെ നശിപ്പിക്കാനുളള തുളസിയുടെ ശേഷിയാണ് വിവിധതരം വൈറസ് അണുബാധകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നത്. തുളസിയില ചവച്ചരച്ചു കഴിക്കുന്നതു ശീലമാക്കാം. പനിയും ജലദോഷവും ചുമയും അകന്നു നിൽക്കും. മഴക്കാലത്താണു വിവിധതരം പനികൾ പടർന്നുപിടിക്കുന്നത്. ഇക്കാലത്തു തുളസിയിലയിട്ടു തിളപ്പിച്ച വെളളം ശീലമാക്കിയാൽ പനി അകന്നു നില്ക്കും.
ചുമയ്ക്കു പ്രതിവിധി
കഫ്സിറപ്പുകൾ നിർമിക്കുന്നതിനു തുളസി ഉപയോഗിക്കാറുണ്ട്. വീട്ടുമുറ്റത്തു തുളസിയുണ്ടെങ്കിൽ അവയ്ക്കു പിന്നാലെ പോകേണ്ട കാര്യമില്ല. കുറച്ചു തുളസിയിലയും അഞ്ച് ഗ്രാന്പുവും ഒരു കപ്പ് വെളളത്തിൽ ചേർത്തു തിളപ്പിക്കുക, രുചിക്കു വേണമെങ്കിൽ അല്പം ഉപ്പുകൂടി ചേർക്കാം. തണുത്തശേഷം കുടിക്കുക, ചുമയിൽ നിന്ന് ആശ്വാസം നേടാം. തുളസിയിലയിട്ടു തിളപ്പിച്ച വെളളം കവിൾക്കൊളളുന്നത് ചുമ കടുത്തു തൊണ്ട പഴുത്ത അവസ്ഥയിൽ നിന്ന് മോചനമേകും. ബ്രോങ്കൈറ്റിസ്, ആസ്ത്്മ തുടങ്ങിയ ശ്വസനസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് കഫം ഇളകിവരുന്നതിനും തുളസിയില സഹായകം. തേനും ഇഞ്ചിയും തുളസിയിലയും ചേർത്തു കഴിക്കുന്നത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, ഇൻഫ്ളുവൻസ, ജലദോഷം തുടങ്ങിയവയ്ക്കു പ്രതിവിധിയാണ്. കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തുളസിയില ഉത്തമം. തുളസിനീരും തേനും ചേർത്തു നല്കിയാൽ ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ആശ്വാസമാകും.
തുളസിയില പോഷകസമൃദ്ധം
ആൻറിഓക്സിഡൻറുകൾ ധാരാളം. ബാക്ടീരിയയെ തടയുന്നു. നീരും വേദനയും കുറയ്ക്കുന്ന സ്വഭാവഗുണവും (anti-inflammatory)തുളസിയിലയ്ക്കുണ്ട്. വിറ്റാമിനുകളായ എ, സി, കെ, ധാതുക്കളായ മാംഗനീസ്, കോപ്പർ, കാൽസ്യം, ഇരുന്പ്, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ തുളസിയിലയിലുണ്ട്.
സ്ട്രസ്(മാനസിക പിരിമുറുക്കം) കുറയ്ക്കുന്നു
സ്ട്രസ്(മാനസിക പിരിമുറുക്കം) കുറയ്ക്കുന്നതിനും തുളസിയില സഹായകമെന്നു പഠനം. തുളസിയില പതിവായി ചവയ്ക്കുന്നതു രക്തശുദ്ധിക്കും ഉത്തമം. 100 ഗ്രാം തുളസിയിലയിൽ ഒരു ദിവസം ശരീരത്തിനാവശ്യമായ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എയ്ക്ക് ആൻറി ഓക്സിഡൻറ് ഗുണമുണ്ട്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനു സഹായകം. വിറ്റാമിൻ എയുടെ കുറവു മൂലമുണ്ടാകുന്ന നിശാന്ധത തടയുന്നതിനു തുളസിയില ജ്യൂസ് സഹായകം.
തുളസിയില ചവയ്ക്കുന്നതു ശ്വാസത്തിലെ ദുർഗന്ധം അകറ്റുന്നതിനു സഹായകം.
വായ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം. വായിലുളള മിക്ക അണുക്കളെയും ബാക്ടീരിയയെയും നശിപ്പിക്കുന്നു. വായിലെ അൾസറിനു പ്രതിവിധിയായും ഉപയോഗിക്കാം. വായുടെ മാത്രമല്ല വയറിന്റെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തുളസിയില സഹായകം. അസിഡിറ്റി, മലബന്ധം, വിശപ്പില്ലായ്മ, ഛർദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കു പ്രതിവിധിയായി ഉപയോഗിക്കാം. രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിനും തുളസിയില സഹായകം.
ഹൃദയാരോഗ്യത്തിന്
തുളസിയിലുളള വിറ്റാമിൻ സിയും Eugenol എന്ന
ആന്റിഓക്സിഡൻറും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തിൽനിന്നു ഹൃദയത്തിനു സംരക്ഷണമേകുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നു. രക്തസമ്മർദം നിയന്ത്രിതമാക്കുന്നു.
ചർമസംരക്ഷണത്തിനും മുടിയഴകിനും
ബാക്ടീരിയയെ നശിപ്പിച്ച് മുഖക്കുരു വ്യാപിക്കുന്നതു തടയാൻ തുളസിയിലനീരു പുരട്ടാം. വരട്ടുചൊറി, പുഴുക്കടി തുടങ്ങിയ ചർമരോഗങ്ങളുടെ ചികിത്സയ്ക്കും തുളസിയില ഫലപ്രദം. ഫംഗസിനെ തടയുന്നു. തുളസിയില അരച്ചുപുരട്ടിയാൽ ചൊറിച്ചിലിൽ നിന്നു മോചനം. നിരവധി ചർമ - കേശ - ആരോഗ്യ, സൗന്ദര്യ ഉത്പന്നങ്ങളുടെ നിർമാണത്തിന് തുളസിയില ഉപയോഗിക്കുന്നുണ്ട്. തുളസിയിലെ ആന്റിഓക്സിഡൻറുകൾ ചർമത്തിന്റെ യുവത്വം നിലനിർത്തുന്നു. ചർമത്തിന്റെ തിളക്കവും മൃദുലതയും കൂട്ടുന്നു.
മുടിയുടെ ആരോഗ്യത്തിനും തുളസിയില ഗുണപ്രദം. തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയിൽ പതിവായി തേച്ചുപിടിപ്പിച്ചാൽ താരനകറ്റാം; മുടികൊഴിച്ചിൽ കുറയ്ക്കാം.
തുളസിയിലയുടെ മറ്റു ഗുണങ്ങൾ
ആൻറി സെപ്റ്റിക്കാണ് തുളസിയില. മുറിവുകൾ, വ്രണങ്ങൾ എന്നിവ ഭേദപ്പെടുത്തുന്നതിനു സഹായകം. നാഡീസംബന്ധമായ വേദനയും നീർവീക്കവും കുറയ്ക്കുന്നതിനും ഉത്തമം. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം വായിലുണ്ടാകുന്ന കാൻസർ വളർച്ച തടയുന്നതിനും ഗുണപ്രദമെന്നു പഠനം. പുകവലി ഉപേക്ഷിക്കാൻ താത്പര്യമുളളവർ തുളസിയില കൈയിൽ കരുതുക. പുകവലിക്കാനുളള ആഗ്രഹം പ്രകടമാകുന്പോൾ പുകയില ഉത്പന്നങ്ങൾക്കുപകരം തുളസിയില ചവയ്ക്കുക. കാലങ്ങളായി തുടർന്ന പുകവലി വരുത്തിവച്ച ദോഷങ്ങൾ കുറയ്ക്കുന്നതിന് തുളസിയിലുളള ആന്റി ഓക്സിഡൻറുകൾ സഹായകം. അതിലുളള വിറ്റാമിൻ സി, camphene, Eugenolഎന്നിവ പുകവലി, ക്ഷയം എന്നിവകൊണ്ടു ശ്വാസകോശത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനു സഹായകം.
തുളസിയുടെ ആരോഗ്യസിദ്ധികളാണ് അതിന്റെ മഹത്വം. അതു തിരിച്ചറിയുന്നതാണ് ആരോഗ്യജീവിതത്തിലേക്കുളള പ്രകൃതിവഴി. വീട്ടുമുറ്റത്തും തൊടിയിലും ഫ്ളാറ്റുകളിലെ ചെറു ചട്ടികളിലും തുളസിക്കതിരുകൾ കാറ്റിലാടി നിൽക്കട്ടെ. വായു ശുദ്ധമാകും. ശ്വസനം ആനന്ദകരമാകും.
മനസ് ശാന്തമാകും. ജീവിതം സുന്ദരമാകും.