സർവീസ് പെൻഷണറായ എന്റെ പിതാവ് 2019 ഡിസംബർ രണ്ടിന് മരണമടഞ്ഞു. ഒന്നാം തീയതിയിൽ പെൻഷൻ വാങ്ങിയില്ല. അങ്ങനെ വന്നാൽ ഡിസംബർ മൂന്നാം തീയതി മുതൽ 31-ാം തീയതി വരെയുള്ള പെൻഷൻ അദ്ദേഹത്തിന്റെ ഫാമിലി പെൻഷൻ നോമിനിയായ അമ്മയ്ക്കാണോ ലഭിക്കുന്നത്. ഈ തുക ലഭിക്കുന്നതിന് (വാങ്ങാൻ കഴിയാതിരുന്ന പെൻഷൻ) അവകാശ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ? അതോ മൂന്നാം തീയതി മുതൽ ഫാമിലി പെൻ ഷൻ മാത്രമേ ലഭിക്കുകയുള്ളോ?
ടോം ഡേവിഡ്, തൊടുപുഴ
പെൻഷണർ ഒരു മാസത്തിന്റെ ഏതു ദിവസം മരിച്ചാലും ആ മാസത്തെ പൂർണ പെൻഷന് അയാൾക്ക് അർഹതയുണ്ട്. വാങ്ങാതിരുന്നാൽ അത് ആജീവനാന്ത കുടിശികയുടെ പരിധിയിൽ വരും. ഇതിനുള്ള നോമിനേഷൻ നേരത്തെ സമർപ്പിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത തുക നിർദേശിച്ചിട്ടുള്ള ആളിനു ലഭിക്കും. നോമിനേഷൻ ഇല്ലെങ്കിൽ മാത്രം അവകാശ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കുടിശിക വിതരണം ചെയ്യും. ഫാമിലി പെൻഷന് പിറ്റേ മാസം ഒന്നാം തീയതി മുതൽ അർഹതയുണ്ട്.