2012ൽ ഓഫീസ് അറ്റൻഡറായി നീതിന്യായ വകുപ്പിൽ സർവീസിൽ പ്രവേശിച്ചു. എന്റെ ഒരു വർഷത്തെ പ്രൊബേഷൻ ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയി. മെഡിക്കൽ ഗ്രൗണ്ടിൽ ശൂന്യവേതനാവധി എടുത്തതായിരുന്നു കാരണം. പിന്നീട് 2014 മുതൽ തുടർച്ചയായ സർവീസിൽ പ്രവേശിച്ചു. 2015 സെപ്റ്റംബർ മാസത്തിൽ പിഎസ്സി മുഖേന എനിക്ക് ക്ലർക്കായി ആരോഗ്യവകുപ്പിൽ ജോലി കിട്ടി. അന്നു മുതൽ എനിക്ക് ക്ലർക്കിന്റെ പഴയ ശന്പളമാണ് ലഭിക്കുന്നത്.
പുതിയ തസ്തികയിൽ പ്രവേശിക്കുന്നതിനു മുന്പുള്ള കാലത്തെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ താമസിച്ചതാണ് കാരണമായി പറയുന്നത്. ഈ കാരണംകൊണ്ട് എന്റെ ശന്പളം പുതിയ നിരക്കിൽ തരുന്നതിനു തടസമുണ്ടോ?
നീതു, റാന്നി
2015 സെപ്റ്റംബറിൽ സർവീസിൽ പ്രവേശിച്ചതിനുശേഷമാണ് 2016ൽ പുതുക്കിയ ശന്പള പരിഷ്കരണം നടപ്പാക്കിയത്. അപ്പോൾ പുതിയ നിരക്കിൽ താങ്കൾക്ക് ശന്പളം നൽകുന്നതിനു തടസമില്ല. ശന്പളപരിഷ്കരണം 1-7-2014 മുതലാണല്ലോ. താങ്കളുടെ മുൻ സർവീസ് ക്രമീകരിച്ചുവരുന്പോൾ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന ശന്പളം അതിൻപ്രകാരം പുതുക്കി നിശ്ചയിച്ചാൽ മതി. 2015 സെപ്റ്റംബർ മുതൽ താങ്കൾക്ക് പുതിയ നിരക്കിൽ ശന്പളം അനുവദിക്കാവുന്നതേയുള്ളൂ.
പുതിയ നിരക്കിൽ ശന്പളം ലഭിക്കാൻ തടസമില്ല
04:54 PM Mar 17, 2020 | Deepika.com