സർവീസ് പെൻഷണറും അവിവാഹിതയുമാണ്. അമ്മ അധ്യാപികയായി വിരമിച്ചയാളാണ്. അമ്മ മരിച്ചിട്ട് ഇപ്പോൾ ആറു വർഷം കഴിഞ്ഞു. അവിവാഹിതയായ, 25 വയസിനുമേൽ പ്രായമുള്ള, ആശ്രിതരായിരുന്നവർക്ക് ഫാമിലി പെൻഷന് അർഹതയുള്ളതായി അറിയാൻ കഴിഞ്ഞു. അവിവാഹിതയായ എനിക്ക് ഈ തീരുമാനപ്രകാരം അമ്മയുടെ പേരിലുള്ള ഫാമിലി പെൻഷന് അർഹതയുണ്ടോ?
മിനി, തൃശൂർ
അവിവാഹിതരും 25 വയസിനുമേൽ പ്രായമുള്ളവരുമായ പെണ്മക്കൾക്ക് ഫാമിലി പെൻഷന് അർഹതയുണ്ട്. എന്നാൽ ഇതിനു ചില നിബന്ധനകളുണ്ട്. മരിച്ചുപോയ പെൻഷണറെ ആശ്രയിച്ചു കഴിഞ്ഞ ആളായിരിക്കണം. കൂടാതെ വാർഷിക വരുമാനം 30,000 രൂപയിൽ അധികമാകാനും പാടില്ല. ഈ നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഫാമിലി പെൻഷൻ അനുവദിക്കുകയുള്ളൂ.
ഫാമിലി പെൻഷൻ ലഭിക്കാൻ ചില നിബന്ധനകളുണ്ട്
04:52 PM Mar 17, 2020 | Deepika.com