എസ്ബി അക്കൗണ്ട് മുഖേന ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങു ന്നു. 79 വയസുണ്ട്. ട്രഷറിയിൽ പോയി പെൻഷൻ വാങ്ങാൻ ബുദ്ധിമുട്ടുള്ളതിനാൽ മണി ഓർഡർ മുഖാന്തരം പെൻഷൻ വാങ്ങണമെന്നുണ്ട്. എന്നാൽ എന്റെ പെൻഷൻ ബുക്ക് എങ്ങനെയോ നഷ്ടപ്പെട്ടു. എനിക്ക് പെൻഷൻ ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
മുരുകേശൻ, പീരുമേട്
താങ്കളുടെ പെൻഷൻ ബുക്ക് (പിപിഒ) കൂടി ഉണ്ടെങ്കിൽ മാത്രമേ മണി ഓർഡറായി പെൻഷൻ ലഭിക്കുകയുള്ളൂ. താങ്കളുടെ പിപിഒ നഷ്ടപ്പെട്ടു പോയെങ്കിൽ ഡ്യൂപ്ലിക്കേറ്റ് പിപിഒ ലഭിക്കുന്നതിനുവേണ്ടി പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ട്രഷറിയിൽ അപേക്ഷ സമർപ്പിക്കുക. അപേക്ഷയോടെപ്പം 500 രൂപ ട്രഷറിയിൽ അടച്ച ചെല്ലാന്റെ കോപ്പി കൂടി സമർപ്പിക്കണം. കൂടാതെ പിപിഒ ഒരിക്കലും തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടു പോയി എന്ന് അപേക്ഷയിൽ വ്യക്തമായി കാണിച്ചിരിക്കണം. ജില്ലാ ട്രഷറി ഓഫീസർ ഡ്യൂപ്ലിക്കേറ്റ് പിപിഒ നൽകുന്നതാണ്.
അപേക്ഷിക്കേണ്ടത് പെൻഷൻ വാങ്ങുന്ന ട്രഷറിയിൽ
04:51 PM Mar 17, 2020 | Deepika.com