സർവീസ് പെൻഷണറാണ്. സർവീസിലിരിക്കുന്പോൾ തന്നെ ഭാര്യയുമായി വേർപെട്ടാണ് കഴിഞ്ഞിരുന്നത്. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. പ്രായപൂർത്തിയായവർ ആണ്. ഞാൻ വിരമിച്ചതിനുശേഷം രണ്ടാമതായി വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. എന്റെ മരണശേഷം രണ്ടാമത്തെ ഭാര്യക്ക് ഫാമിലി പെൻഷൻ കിട്ടുമോ? ആദ്യ ഭാര്യക്ക് ഇതിൽ എതിർപ്പൊന്നുമില്ല. പിപിഒയിൽ ഫാമിലി പെൻഷൻ കാര്യം സൂചിപ്പിച്ചിട്ടില്ല.
രാംകുമാർ, പത്തനംതിട്ട
നിയമപരമായി വിവാഹബന്ധം വേർപ്പെടുത്താതെ രണ്ടാമത് വിവാഹം കഴിച്ചതുതന്നെ നിയമസാധുത ഇല്ലാത്തതാണ്. രണ്ടാം ഭാര്യക്ക് പെൻഷണറുടെ മരണശേഷം ഫാമിലി പെൻഷൻ കിട്ടാൻ നിയമപരമായി അവകാശമില്ല. ആദ്യഭാര്യക്ക് സമ്മതമാണെങ്കിൽ പോലും രണ്ടാം ഭാര്യക്ക് ഫാമിലി പെൻഷൻ അനുവദിച്ചു കിട്ടുകയില്ല.