മെൽബണ്‍: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വി. അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ അഞ്ചാം വാർഷികവും സകല വിശുദ്ധരുടെയും തിരുനാളും നവംബർ 6ന് അഘോഷിക്കും.. നവംബർ 6 ചൊവ്വാഴ്ച വൈæന്നേരം 4.30 ന് ജപമാലയോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ ഫാ.വർഗീസ് കാട്ടികാട് മുഖ്യകാർമ്മികത്വം വഹിക്കും.
ഫാ. മാർട്ടിൻ ജെറമിയ, ഫാ. ആന്റണി ഷാബിൻ, ഫാ. ഷൈമോൻ തെക്കുത്തുങ്കൽ, ഫാ. ജോർജ് ഫെലിഷ്യസ്, ഫാ. റോജൻ ജോർജ്, ഫാ. ആന്റണി ക്രൂസ് എന്നിവർ സഹകാർമ്മികരായിരിക്കും. ദിവ്യബലിക്കുശേഷം വി. അന്തോണീസിന്റെ നൊവേനയും ദിവ്യകാരുണ്യ ആശീർവാദവും ഉണ്ടായിരിക്കും. തിരുകർമ്മങ്ങളെ തുടർന്ന് സ്കൂൾ ഹാളിൽ സ്നേഹവിരുന്നും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. മിൽപാർക്ക് സിംഗ് ഹാലേലൂയ ഓർക്കസ്ട്ര ഒരുക്കുന്ന ഗാനമേളയും അരങ്ങേറും. തിരുക്കർമ്മങ്ങളിലും അഞ്ചാം വാർഷികാഘോഷങ്ങളിലും പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് അസിസ്റ്റന്റ് വികാരി ഫാ. ആന്റണി ക്രൂസ് അറിയിച്ചു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ