+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബൺ ക്നാനായ കാത്തലിക് മിഷൻ അഞ്ചാം വാർഷികം: മാർ ബോസ്കോ പുത്തൂരും മാർ ജോസഫ് പണ്ടാരശേരിയും മുഖ്യാതിഥികൾ

മെൽബൺ: സെന്‍റ് മേരിസ് ക്നാനായ കാത്തലിക് മിഷന്‍റെ അഞ്ചാം വാർഷികാഘോഷം ഡിസംബർ 2 (ഞായർ) സെന്‍റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ നടക്കും. മെൽബൺ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂരും കോട്ടയം അതിരൂപത സഹായ
മെൽബൺ ക്നാനായ കാത്തലിക് മിഷൻ അഞ്ചാം വാർഷികം:  മാർ ബോസ്കോ പുത്തൂരും മാർ ജോസഫ് പണ്ടാരശേരിയും മുഖ്യാതിഥികൾ
മെൽബൺ: സെന്‍റ് മേരിസ് ക്നാനായ കാത്തലിക് മിഷന്‍റെ അഞ്ചാം വാർഷികാഘോഷം ഡിസംബർ 2 (ഞായർ) സെന്‍റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ നടക്കും. മെൽബൺ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂരും കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിയും മുഖ്യാതിഥികളായി പങ്കെടുക്കും.

ഡിസംബർ 2 ന് (ഞായർ) 3.30 പി എം ന് മാർ ജോസഫ് പണ്ടാരശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന ആഘോഷമായ പാട്ടു കുർബനയോടുടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടത്തപ്പെടുന്ന പൊതു സമ്മേളനത്തിലും കലാപരിപാടികളിലും മാർ ബോസ്കോ പുത്തൂർ മുഖ്യാതിഥി ആയിരിക്കും.

2013 നവംബർ 3 ന് കൊഹിമ ബിഷപ്പ് മാർ ജെയിംസ് തോപ്പിലിൻഖെസാന്ന്യധ്യത്തിൽ മെൽബൺ ആർച് ബിഷപ്പ് മാർ ഡെന്നിസ് ജെ. ഹാർട്ട്, ക്നാനായ കാത്തലിക് മിഷൻ, സെന്‍റ് മാത്യൂസ് ചർച് ഫോക്‌നറിൽ വെച്ച് ഉത്ഘാടനം ചെയ്യുകയും ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയെ മിഷന്റെ പ്രഥമ ചാപ്ലിൻ ആയി നിയമിക്കുകയും ചെയ്തു. പിന്നിട് 2015 ൽ മാർ ബോസ്കോ പുത്തൂർ മിഷനെ സിറോമലബാറിന്റെ ഭാഗമായി അംഗീകരിക്കുകയും കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് തിരുന്നാൾ കുർബ്ബാനമധ്യേ ഇത് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോൾ അഞ്ച് വർഷം പിന്നിടുമ്പോൾ മെൽബണിലെ ക്നാനായക്കാർക്ക് വളരെയധികം ആല്മീയ വളർച്ച നേടുവാൻ മിഷൻ സ്ഥാപിതമായതിലൂടെ സാധിച്ചു.

റിപ്പോർട്ട് : സോളമൻ ജോർജ്