മൃഗസംരക്ഷണ വകുപ്പിൽ ജോലി ചെയ്യുന്ന വെറ്ററിനറി ഡോക്ടറാണ്. നാലു മാസമായി ശൂന്യവേതനാവധിയിലാണ്. ഈ അവധി തീരുന്നതി ന്റെ തുടർച്ചയായി എനിക്ക് പ്രസവാവധിയിൽപ്രവേശിക്കാമോ? അതോ ജോലിയിൽ പ്രവേശിച്ച ശേഷമേ പ്രസവാവധിയിൽ പ്രവേശിക്കാൻ കഴിയുകയുള്ളോ? പ്രസവാവധിക്കുശേഷം വീണ്ടും 60 ദിവസം കൂടി അവധി തുടരുന്നതിന് മറ്റെന്തെങ്കിലും തടസമുണ്ടോ? പ്രസവാവധിക്കു ശേഷം അവധി നീട്ടുന്നതിന് വീണ്ടും ജോലിയിൽ പ്രവേശിക്കേണ്ടതുണ്ടോ?
മീന, കോഴഞ്ചേരി
ശൂന്യവേതനാവധിയിൽ തുടരുന്ന താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാതെതന്നെ പ്രസവാവധിയിൽ പ്രവേശിക്കാവുന്നതാണ്. അതിന് മറ്റു തടസങ്ങളൊന്നും തന്നെയില്ല. പ്രസവാവധിക്ക് തുടർച്ചയായി 60 ദിവസം കൂടി മെഡിക്കൽ സർട്ടിഫിക്കറ്റില്ലാതെ താങ്കൾക്ക് തുടരാവുന്നതാണ്. അതിനുശേഷം മാത്രം ജോലിയിൽ പ്രവേശിച്ചാൽമതി. പ്രസവാവധിക്കു ശേഷമുള്ള അവധി 60 ദിവസത്തിൽ കൂടുതലായാൽ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം.