+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൗൺസ്‌വില്ല മിഷൻ ഇനി മുതൽ സെന്‍റ് അൽഫോൻസ പാരീഷ്‌

ടൗൺസ്‌വില്ല: മെൽബൺ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഓസ്‌ട്രേലിയൻ മിഷൻ ആയ ടൗൺസ്‌വില്ലെ ഇടവകയായി ഉയർത്തപ്പെടുന്നു. ഒക്ടോബർ 28 ന് (ഞായർ) ആണ് പ്രഖ്യാപനം. പത്തു വർഷങ്ങൾക്കപ്പുറം ജോസ്‌ കോയിക്കലച്ചൻ വിശുദ
ടൗൺസ്‌വില്ല മിഷൻ ഇനി മുതൽ സെന്‍റ് അൽഫോൻസ പാരീഷ്‌
ടൗൺസ്‌വില്ല: മെൽബൺ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഓസ്‌ട്രേലിയൻ മിഷൻ ആയ ടൗൺസ്‌വില്ലെ ഇടവകയായി ഉയർത്തപ്പെടുന്നു. ഒക്ടോബർ 28 ന് (ഞായർ) ആണ് പ്രഖ്യാപനം.

പത്തു വർഷങ്ങൾക്കപ്പുറം ജോസ്‌ കോയിക്കലച്ചൻ വിശുദ്ധ കുർബാന അർപ്പിച്ച് ആരംഭിച്ച ടൗൺസ്‌വിൽ മിഷൻ പത്തിൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ഇടവക ആയി പ്രഖ്യാപിക്കപെടുമ്പോൾ നൂറ്റി ഇരുപത്തിയേഴു കുടുംബങ്ങളായി ഉയർന്നു. കോയിക്കലച്ചനെ തുടർന്ന് ഫാ. ജോൺ കുന്നത്തുമാടപ്പള്ളിൽ,ഫാ. തോമസ്‌ പുളിക്കൽ, ഫാ. ജോഷി ജോൺ,ഫാ.അബ്രഹാം ചേരിപ്പുറം എന്നിവർ മിഷനിൽ ചാപ്ലിൻമാരായി സേവനമനുഷ്ഠിച്ചു.

മെൽബൺ രൂപത അധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്‍റെ ഇടവക പ്രഖ്യാപന ഡിക്രി വിശുദ്ധ കുർബാന മധ്യേ വികാരി ജനറാൾ മോൺ ഫ്രാൻസിസ് കോലഞ്ചേരി ഔദ്യോഗികമായി അറിയിക്കും. ഫാ. തോമസ് മടാനു, ഫാ. എബ്രഹാം ചേരിപുറം, ഫാ. സിബിച്ചൻ കൈപ്പൻപ്ലാക്കൽ എന്നിവർ വിശുദ്ധ കുർബാനയിൽ സഹ കാർമികരാകും.

ഇടവക പ്രഖ്യാപനത്തിന് നാന്ദി കുറിച്ചുകൊണ്ട് മിഷനിലെ വിവിധ കൂട്ടായ്മ പ്രതിനിധികൾ സംഘടനാ ഭാരവാഹികൾ എന്നിവർ കാഴ്ചസമർപ്പണം നടത്തും. കാർമികരായ വൈദികരും ട്രസ്റ്റിമാരായ വിനോദ് കൊല്ലംകുളം,സാബു തുരുത്തിപ്പറമ്പിൽ എന്നിവരും ചേർന്ന് ഭദ്രദീപം തെളിക്കും. തുടർന്ന് ഡോ. മാരിയോ ജോസ് നയിക്കുന്ന ഇടവക വിശുദ്ധീകരണ ധ്യാനം നടക്കും.

പരിപാടിയുടെ വിജയത്തിനായി കൈക്കാരന്മാരായ വിനോദ് കൊല്ലംകുളം, സാബു, കമ്മറ്റിഅംഗങ്ങളായ ബാബു,സിബി ,ജിബിൻ,സെക്രട്ടറി ആന്‍റണി കുന്നുംപുറത്തു എന്നിവരുടെ നേതൃത്വതത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരികയാണെന്ന് ചാപ്ലിൻ ഫാ. മാത്യു അരീപ്ലാക്കൽ അറിയിച്ചു.