+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവോദയ വെസ്റ്റേൺ ഓസ്ട്രേലിയ സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ നേതൃത്വം

‌വെസ്റ്റേൺ ഓസ്ട്രേലിയ: ഓസ്‌ട്രേലിയൻ മലയാളികളുടെ ഇടയിൽ ദേശീയ തലത്തിൽ തന്നെ പുരോഗമന മതേതര സംസ്കാരിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന നവോദയക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബിജു മാത്യു (പ്രസ
നവോദയ വെസ്റ്റേൺ ഓസ്ട്രേലിയ സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ നേതൃത്വം
‌വെസ്റ്റേൺ ഓസ്ട്രേലിയ: ഓസ്‌ട്രേലിയൻ മലയാളികളുടെ ഇടയിൽ ദേശീയ തലത്തിൽ തന്നെ പുരോഗമന മതേതര സംസ്കാരിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന നവോദയക്ക് പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ബിജു മാത്യു (പ്രസിഡന്‍റ്), ജയ്മോൻ കെ. പൗലോസ്, എ. അരുൺ കുമാർ (വൈസ് പ്രസിഡന്‍റുമാർ), ജിജേഷ് പി. ജയാനന്ദൻ (ജനറൽ സെക്രട്ടറി), ഹിനിഷ് പാലാട്ടുമ്മൽ, എ. സബിൻ നാഥ് (ജോയിന്‍റ് സെക്രട്ടറിമാർ), അനിൽ നാരായണൻ (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി പോൾ ജേക്കബ്, വിവേക് മീതേലപ്പുറത്ത്, സോണറ്റ് ശശികുമാർ, ഷിജു കെ. കൊലഞ്ചേരി എന്നിവരേയും തെരഞ്ഞെടുത്തു.

സെപ്റ്റംബർ 22ന് കനിഗ് വെയിൽ സെഞ്ചുറി പാർക്ക്‌ ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. മാർച്ചിൽ ഈസ്റ്റേൺ സ്റ്റേറ്റിൽ നടക്കുന്ന ദേശീയ സമ്മളനത്തെ വിജയകരമാക്കുവാൻ വേണ്ട തയാറെടുപ്പുകൾക്ക് തുടക്കം കുറിക്കുവാൻ ജനറൽ ബോഡി പുതിയ കമ്മിറ്റിയെ ചുമത്തപ്പെടുത്തി. മുതിർന്ന സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജോളി വി. ഉലഹന്നാൻ, രമേശ് വി കുറുപ്പ്, റെജിൽ പൂക്കുത്ത് എന്നിവർ പൊതു സമ്മളന നടപടിക്രമങ്ങൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: എബി പൊയ്കാട്ടിൽ