+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സജി മുണ്ടയ്ക്കന് ഡബ്ല്യുഎംസി അയർലൻഡ് പ്രവാസി രത്ന പുരസ്കാരം

മെൽബൺ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്‍റേയും സണ്ണി ഇളം കുളത്ത് ഫൗണ്ടേഷന്‍റേയും ആഭിമുഖ്യത്തിൽ ഒക്ടോബർ 6ന് അയർലൻഡിലെ പമേഴ്സ് ടൗൺ സെന്‍റ് ലൊർക്കൻസ് ഹാളിൽ പ്രവാസി രത്ന, കലാരത്ന പുരസ്കാരങ്ങൾ സമ്
സജി മുണ്ടയ്ക്കന്  ഡബ്ല്യുഎംസി അയർലൻഡ് പ്രവാസി രത്ന പുരസ്കാരം
മെൽബൺ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്‍റേയും സണ്ണി ഇളം കുളത്ത് ഫൗണ്ടേഷന്‍റേയും ആഭിമുഖ്യത്തിൽ ഒക്ടോബർ 6ന് അയർലൻഡിലെ പമേഴ്സ് ടൗൺ സെന്‍റ് ലൊർക്കൻസ് ഹാളിൽ പ്രവാസി രത്ന, കലാരത്ന പുരസ്കാരങ്ങൾ സമ്മാനിച്ചു.

എന്‍റെ ഗ്രാമം എന്ന സൗഹൃദയ കൂട്ടായ്മയുടെ ചെയർമാനും മൈത്രി അസോസിയേഷൻ പ്രസിഡന്‍റും ജീവകാരുണ്യപ്രവർത്തകനുമായ സജി മുണ്ടയ്ക്കനും ഏഷ്യാനെറ്റ് ടിവി യൂറോപ്പ് ഡയറക്ടറും ആനന്ദ് ടിവി ചെയർമാനും വിദേശ മലയാളികളുടെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ സദാനന്ദൻ ശ്രീകുമാറിനും വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ ചെയർമാൻ ജോളിതsത്തിൽ (ജർമനി) പ്രവാസി രത്ന പുരസ്കാരം നല്കി ആദരിച്ചു.

"എന്‍റെ ഗ്രാമം" ഒരു സൗഹ്യദയ കൂട്ടായ്മയിലൂടെ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു കിട്ടിയ ഈ അംഗീകാരത്തിന് എല്ലാ സുഹൃത്തുക്കൾക്കും സജി മുണ്ടയ്ക്കൻ നന്ദി അറിയിച്ചു.