1- 3- 2012ൽ പിഡബ്ല്യുഡി വകുപ്പിൽ ഓഫീസ് അറ്റൻഡന്റായി ജോലിയിൽ പ്രവേശിച്ചു. ഈ വകുപ്പിൽ ഏഴു വർഷത്തെ ജോലിക്കുശേഷം പിഎസ്സി മുഖേന ക്ലർക്കായി വിദ്യാഭ്യാസ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1- 3- 2020ൽ എനിക്ക് സർവീസിൽ എട്ടു വർഷം പൂർത്തിയാകും. എനിക്ക് ആദ്യത്തെ സമയബന്ധിത ഹയർഗ്രേഡിന് അർഹതയുണ്ടോ? അതോ ക്ലർക്ക് തസ്തികയിൽ തന്നെ എട്ടു വർഷം പൂർത്തിയാക്കേണ്ടതുണ്ടോ?
അലീന, ചങ്ങനാശേരി
പ്രവേശന തസ്തികയിൽ എട്ടു വർഷത്തെ സേവനം പൂർത്തീകരിക്കുന്നവർക്കാണ് ആദ്യ സമയബന്ധിത ഹയർ ഗ്രേഡ് ലഭിക്കുന്നത്. ഈ എട്ടു വർഷത്തിനുള്ളിൽ പ്രമോഷൻ ലഭിച്ചാൽ ഈ ഹയർഗ്രേഡിനുള്ള അർഹതയില്ലാതാകും. നിലവിൽ താങ്കളുടെ പ്രവേശന തസ്തിക ക്ലർക്ക് തസ്തിക ആയതിനാൽ ക്ലർക്ക് തസ്തികയിൽ എട്ടു വർഷം പൂർത്തിയാക്കുന്പോൾ മാത്രമേ താങ്കൾക്ക് ആദ്യ സമയബന്ധിത ഹയർഗ്രേഡിനുള്ള അർഹത ലഭിക്കുകയുള്ളൂ.
പ്രവേശന തസ്തികയിൽ എട്ടുവർഷം പൂർത്തിയാക്കണം
01:59 PM Mar 09, 2020 | Deepika.com