പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റുള്ള ജീവനക്കാരെപ്പോലെ 30 ദിവസത്തെ ഏണ്‍ഡ് ലീവ് സറണ്ടർ ചെയ്യാൻ തടസമുണ്ടോ? പഞ്ചായത്തിലെ ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാർക്കും ഒറ്റത്തവണ 30 ദിവസത്തെ ഏണ്‍ഡ് ലീവ് സറണ്ടർ പാടില്ലായെന്ന് ഓഫീസ് മേധാവികൾ പറയുന്നു. ഈ നടപടി ശരിയാണോ?
ജീന, പരപ്പനങ്ങാടി
എട്ടാം ശന്പള പരിഷ്കരണം മുതലാണ് എല്ലാ വിഭാഗം ജീവനക്കാർക്കും ഒരു സാന്പത്തികവർഷം 30 ദിവസത്തെ ഏണ്‍ഡ് ലീവ് സറണ്ടർ ചെയ്യാമെന്നുള്ളത്്. ജീവനക്കാർക്ക് ആർജി താവധി ക്രെഡിറ്റിലുണ്ടെങ്കിൽ പരമാവധി 30 എണ്ണം വരെ സറണ്ടർ ചെയ്യാവുന്നതാണ്. ഇത് പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും ബാധകമാണ്.
പരമാവധി 30 ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
12:53 PM Mar 09, 2020 | Deepika.com