രണ്ടു വർഷം മാത്രം സർവീസുള്ള ഒരു ഗസറ്റഡ് ഓഫീസറാണ്. ഞാൻ അത്യാവശ്യമായി ഒരു മാസത്തെ ലീവിലാണ്. എന്റെ ശന്പളം ലഭിക്കണമെങ്കിൽ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽനിന്നുള്ള പേ സ്ലിപ്പ് കിട്ടിയശേഷം മാത്രമേ ലഭിക്കുകയുള്ളോ? പേ സ്ലിപ്പ് കിട്ടുവാൻ കൂടുതൽ താമസം വരുമോ?
അഭിജിത്ത്, കൊല്ലം
ഗസറ്റഡ് ഓഫീസർമാർ അവധിയെടുത്താൽ അവരുടെ ലീവ് സാലറിക്കുള്ള പേ സ്ലിപ്പ് എജിയിൽനിന്ന് ലഭിച്ചതിനുശേഷം മാത്രമേ സാധാരണ കണ്ട്രോളിംഗ് ഓഫീസർമാർ മാറി നൽകാറുള്ളൂ. എജിയിൽനിന്ന് പേ സ്ലിപ്പ് കിട്ടുവാൻ താമസം ഇല്ല. ലീവ് സംബന്ധിച്ച അപേക്ഷ കൃത്യമായി എജിയുടെ ഓഫീസിൽ എത്തിയിരിക്കണം എന്നു മാത്രമേയുള്ളൂ. എജി ഓഫീസിൽനിന്ന് പേ സ്ലിപ്പ് കിട്ടിയശേഷം സാലറി മാറുകയാണെങ്കിൽ പൂർണമായുള്ള സാലറി മാറ്റിയെടുക്കാൻ സാധിക്കും.
പേ സ്ലിപ്പ് കിട്ടാൻ താമസമില്ല
12:52 PM Mar 09, 2020 | Deepika.com